വി ഡി സതീശന്‍ / ഫയല്‍ ചിത്രം 
Kerala

ആര്‍ക്കെതിരെയാണ് പ്രതിഷേധ മാര്‍ച്ച്?, സിപിഎമ്മിന്റെ കിളി പറന്നുപോയെന്ന് സംശയം: പരിഹസിച്ച് വി ഡി സതീശന്‍

വയനാട്ടില്‍ ആര്‍ക്കെതിരെയാണ് സിപിഎം പ്രതിഷേധ മാര്‍ച്ച് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വയനാട്ടില്‍ ആര്‍ക്കെതിരെയാണ് സിപിഎം പ്രതിഷേധ മാര്‍ച്ച് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിപിഎമ്മിന്റെ കിളി പറന്നുപോയെന്ന് സംശയമുണ്ടെന്നും  വി ഡി സതീശന്‍ പരിഹസിച്ചു. സിപിഎം ഭീതിയും വെപ്രാളവും പരിഭ്രമവും കാട്ടുന്നു. സിപിഎമ്മിന് എന്തോ സംഭവിച്ചിട്ടുണ്ട്. വയനാട്ടില്‍ ആര്‍ക്കെതിരെയാണ് പ്രതിഷേധ മാര്‍ച്ച്? ആകാശത്തേക്ക് നോക്കിയാണോ മാര്‍ച്ചെന്നും സതീശന്‍ മാധ്യമങ്ങളോട് ചോദിച്ചു.

'സിപിഎം ആരോടാണ് പ്രതിഷേധിക്കുന്നത്? ഇതിപ്പോള്‍ കന്റോണ്‍മെന്റ് ഹൗസിലേക്കു മാര്‍ച്ച് നടത്തിയതു പോലെയായി. കാരണം ഞാന്‍ അല്ലല്ലോ കറന്‍സി വിദേശത്തേക്കു കൊണ്ടുപോയത്. എനിക്കെതിരെ ആരോപണം ഉണ്ടോ? എന്റെ വീട്ടിലേക്ക് ബിരിയാണി ചെമ്പ് കൊണ്ടുവന്നെന്ന് ആരോപണം ഉണ്ടോ? പക്ഷേ സിപിഎം എന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി. അതുപോലെ വയനാട്ടില്‍ പ്രതിഷേധം നടത്തുന്നു. ആര്‍ക്കെതിരെ? അന്തരീക്ഷത്തില്‍ നോക്കിയോ? ഇവര്‍ക്കിത് എന്തുപറ്റി? മൊത്തത്തില്‍ കിളിപറന്നുപോയ പോലെയുണ്ട്.' - സതീശന്‍ പരിഹസിച്ചു.

ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍ വൈദ്യുതി ചാര്‍ജ് കൂട്ടരുതെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ചാര്‍ജ് കൂട്ടാന്‍ കാരണം സര്‍ക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയുമാണ്. മുഖ്യമന്ത്രി കാര്‍ വാങ്ങുന്നതിനെ വിമര്‍ശിക്കുന്നില്ല. എങ്കിലും സര്‍ക്കാര്‍ വരുമാനമില്ലാതെ ബുദ്ധിമുട്ടുമ്പോള്‍ ധൂര്‍ത്ത് ഒഴിവാക്കുകയാണ് നല്ലതെന്ന് സതീശന്‍ അഭിപ്രായപ്പെട്ടു.

എന്തുകൊണ്ടാണ് ഇത്ര കടുത്ത പ്രതിസന്ധിയിലേക്കു സംസ്ഥാനം പോകുന്നത്? ഒന്നാമത്തെ കാര്യം വരുമാനമില്ല. നികുതിപിരിവില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്. 1,000 കോടിയിലധികം രൂപയുടെ നികുതി പിരിച്ചെടുക്കാനാകുന്നില്ല. രണ്ടാമത്തെ കാര്യം ധൂര്‍ത്താണ്. ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്കെല്ലാം പണം ചെലവാക്കുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT