വി ഡി സതീശന്‍, ജി സുകുമാരന്‍ നായര്‍   ഫയല്‍
Kerala

'പഴയതെല്ലാം പറഞ്ഞു തീർത്തു'; വി ഡി സതീശന്‍ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷങ്ങള്‍ക്ക് ക്ഷണിച്ചെന്ന് ജി സുകുമാരന്‍ നായര്‍

അഞ്ച് വർഷത്തിന് ശേഷമാണ് സതീശൻ എസ്എസ്എസ് ആസ്ഥാനമായ പെരുന്നയിൽ എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കോട്ടയം: മുഖ്യമന്ത്രി വി ഡി സതീശനുമായി അഭിപ്രായ വ്യത്യാസങ്ങളില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. പ്രശ്‌നങ്ങളെല്ലാം പരസ്പരം പറഞ്ഞ് അവസാനിപ്പിച്ചു. മന്നം ജയന്തി പരിപാടിക്ക് മുഖ്യമന്ത്രിയെ ക്ഷണിച്ചതായും സുകുമാരന്‍ നായര്‍ പറഞ്ഞു. ഫോണിലൂടെ ക്ഷണിക്കുകയും കത്ത് അയയ്ക്കുകയും ചെയ്തു. വരാമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെന്നും ജി സുകുമാരന്‍ നായര്‍ മാധ്യമങ്ങളോട് പറഞ്ഞു.

മന്നം സമാധി മുഖ്യമന്ത്രി സന്ദര്‍ശിക്കുമോയെന്ന് തനിക്ക് അറിയില്ല. സമാധി സന്ദര്‍ശിക്കണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചാല്‍ തീര്‍ച്ചയായിട്ടും അതുണ്ടാകും. മുമ്പ് പറഞ്ഞ അഭിപ്രായങ്ങളുമായി ബന്ധപ്പെട്ട് ഞങ്ങള്‍ തമ്മില്‍ സംഭാഷണം നടന്നിരുന്നു. അത് അന്നത്തെ സാഹചര്യത്തില്‍ പറഞ്ഞതാണെന്ന് അദ്ദേഹം പറഞ്ഞു. ഞാനത് മറക്കുകയും ചെയ്തു. പഴയ പരാമര്‍ശങ്ങളെല്ലം മറന്ന് സൗഹൃദത്തിലായെന്ന് ജി സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

എന്‍എസ്എസ് ഒരാവശ്യവും കേന്ദ്രസര്‍ക്കാരിന്റെയോ, സംസ്ഥാന സര്‍ക്കാരിന്റെയോ മുന്നില്‍ വെച്ചിട്ടില്ല. സംവരണം സാമ്പത്തിക അടിസ്ഥാനത്തിലാകണമെന്ന നിര്‍ദേശമാണ് സംഘടന മുന്നോട്ടു വെച്ചത്. പിന്നാക്ക വിഭാഗത്തിലും മുന്നാക്ക വിഭാഗത്തിലും പെട്ട പാവപ്പെട്ടവര്‍ക്ക് സംവരണം അനുവദിക്കണമെന്നാണ് നിലപാട്. ഇക്കാര്യം ആര്‍ക്കും രേഖാമൂലം നല്‍കിയിട്ടില്ല. ഈ വിഷയം മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടില്ല. ഔദ്യോഗികമായി അറിയിക്കേണ്ട സമയത്ത് ഇക്കാര്യം സര്‍ക്കാരിനെ അറിയിക്കുമെന്നും ജി സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

മന്നം ജയന്തി ആഘോഷങ്ങൾ മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും. അഞ്ച് വർഷത്തിന് ശേഷമാണ് സതീശൻ എസ്എസ്എസ് ആസ്ഥാനമായ പെരുന്നയിൽ എത്തുന്നത്. ജനുവരി രണ്ടിന് നടക്കുന്ന മന്നംജയന്തി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നാണ് വിവരം. മുഖ്യമന്ത്രിക്കൊപ്പം മന്ത്രി കെ മുരളീധരനും മന്നംജയന്തി ആഘോഷങ്ങളിൽ പങ്കെടുക്കും. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും ജി സുകുമാരൻ നായർ, വി ഡി സതീശനെതിരെ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു.

NSS General Secretary G. Sukumaran Nair says that Chief Minister V D Satheesan has been invited to the Mannam Jayanthi celebrations

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മാപ്പപേക്ഷ വേണം', ഉറച്ച് സർവകലാശാല; ഹൈക്കോടതിയിൽ സത്യവാങ്മൂലം

ഭർതൃമതിയുമായി അവിഹിത ബന്ധം; ലോക്കൽ സെക്രട്ടറിയെ സസ്‌പെൻഡ് ചെയ്ത് സിപിഎം

തട്ടിപ്പിന് കേന്ദ്രമന്ത്രിയുടെ ഡീപ്ഫേക്ക് വിഡിയോയും; സൈബർ തട്ടിപ്പുകളിൽ നഷ്ടമായത് ഒരു കോടിയോളം രൂപ

ഒരുലക്ഷത്തില്‍ താഴെ പോകുമോ? സ്വര്‍ണവില വന്‍ഇടിവിലേക്ക്, പവന് ഒറ്റയടിക്ക് 960 രൂപ കുറഞ്ഞു

ഭക്ഷ്യോത്പന്നങ്ങള്‍ക്ക് പൊള്ളും വില; ആര്‍ബിഐ പരിധിയും കടന്ന് പണപ്പെരുപ്പം 6.09% ആയി; 2 വര്‍ഷത്തിനിടെ ആദ്യം