വി രാമചന്ദ്രന്‍ 
Kerala

പ്രഭാത സവാരിക്കിടെ കാറിടിച്ചു; വി.കുഞ്ഞികൃഷ്ണന്റെ സഹോദരന്‍ മരിച്ചു

സിപിഎം മുന്‍ ജില്ലാകമ്മിറ്റിയംഗവും മുന്‍ പയ്യന്നൂര്‍ ഏരിയാ സെക്രട്ടറിയുമായിരുന്ന വെള്ളൂരിലെ വി കുഞ്ഞികൃഷ്ണന്റെ സഹോദരന്‍ കണ്ണൂര്‍ ജില്ലാ ബാങ്ക് റിട്ട. സീനിയര്‍ മാനേജര്‍ വി രാമചന്ദ്രന്‍(87) പ്രഭാത സവാരിക്കിടെ കാറിടിച്ച് മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: സിപിഎം മുന്‍ ജില്ലാകമ്മിറ്റിയംഗവും മുന്‍ പയ്യന്നൂര്‍ ഏരിയാ സെക്രട്ടറിയുമായിരുന്ന വെള്ളൂരിലെ വി കുഞ്ഞികൃഷ്ണന്റെ സഹോദരന്‍ കണ്ണൂര്‍ ജില്ലാ ബാങ്ക് റിട്ട. സീനിയര്‍ മാനേജര്‍ വി രാമചന്ദ്രന്‍(87) പ്രഭാത സവാരിക്കിടെ കാറിടിച്ച് മരിച്ചു. വെള്ളൂരിലെ ആദ്യകാല കമ്മ്യുണിസ്റ്റ് കര്‍ഷക പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനായിരുന്നു.

ഇന്ന് പുലര്‍ച്ചെ പതിവുപോലെ പ്രഭാത സവാരിക്കിടയില്‍ പുതിയങ്കാവ് കാറമേല്‍ റോഡിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റ രാമചന്ദ്രനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കമ്മ്യൂണിസ്റ്റുകാരനായതിനെ തുടര്‍ന്ന് മിലിട്ടറിയില്‍നിന്നും പിരിച്ചുവിടപ്പെട്ട ഇദ്ദേഹം പിന്നീട് പയ്യന്നൂര്‍ റൂറല്‍ ബാങ്കിലും ജില്ലാ ബാങ്കിലുമായി മുപ്പതുവര്‍ഷത്തിലധികം കാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ വെള്ളൂര്‍ ചന്തന്‍ കുഞ്ഞി സ്മാരക ഹാളിലാണ് പൊതുദര്‍ശനം. വൈകുന്നേരം 6 മണിക്ക് വെള്ളൂരില്‍ സംസ്‌കാരം.

കാറമേലില്‍ പ്രവര്‍ത്തിച്ചിരുന്ന ഐക്യനാണയ സംഘം വെള്ളൂരിലേക്ക് കൊണ്ടുവന്ന് വെള്ളൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കായി ഉയര്‍ത്തുന്നതിലും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഭാര്യ: പി ടി ജാനകി. മക്കള്‍: പ്രൊഫ: പി ടി ജയചന്ദ്രന്‍ (യൂണിവേഴ്സിറ്റി ഓഫ് ന്യൂ ബ്രൂണ്‍സ്വിക് കാനഡ), പി ടി ശ്രീലത (റിട്ട. അദ്ധ്യാപിക, മുത്തത്തി എസ് വിയുപി സ്‌കൂള്‍), അഡ്വ. പിടി സുധീര്‍ കുമാര്‍ (പയ്യന്നൂര്‍). മരുമക്കള്‍: ദീപ (വാരം) മുരളീചന്ദ്രന്‍ (റിട്ട. സീനിയര്‍ മാനേജര്‍ എസ്ബിഐ), ബേബി രൂപശ്രീ (ജിഎം യുപി സ്‌കൂള്‍ പെരുമ്പ). മറ്റു സഹോദരങ്ങള്‍: വി. നാരായണന്‍ (പ്രസിഡണ്ട് പയ്യന്നൂര്‍ സഹകരണ ആശുപത്രി), പരേതയായ വണ്ണാടില്‍ മാധവി (കരിവെള്ളൂര്‍ നിടുവപ്പുറം).

V. Kunjikrishnan's brother dies after being hit by a car during morning walk

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുറ്റിപ്പുറത്ത് ബസ് കാറിന് മുകളിലേക്ക് തലകീഴായി മറിഞ്ഞു; ഒരു മരണം, മൂന്നു പേരുടെ നില ഗുരുതരം (വീഡിയോ )

വിമുക്തഭടന്മാരുടെ ആശ്രിതർക്ക് എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിന് അപേക്ഷിക്കാം

ഡല്‍ഹിയിലെത്തിയത് പണം വാങ്ങി, എന്‍ഐഎ അന്വേഷണത്തിന് ഹര്‍ജിയെന്ന് വാര്‍ത്ത; അടുത്ത മാസം 20 കഴിഞ്ഞ് വരൂവെന്ന് കമന്റില്‍ രഞ്ജിനി

'അംപയറേ ശരിക്കും ഞാൻ നോട്ടൗട്ട് ആണോ? ഒന്ന് നോക്കാമോ!'

'കടയിൽ നിന്ന് വാങ്ങുന്ന പാൽ മകന് നൽകാറില്ല'; കാരണം പറഞ്ഞ് കാജൽ അ​ഗർവാൾ