വി മുരളീധരന്‍ 
Kerala

'വിഡി സതീശന്‍ വാലും ചുരുട്ടി പൂച്ചയെ പോലെയിരിക്കുന്നു'; 'മാസപ്പടി'യില്‍ ഒത്തുതീര്‍പ്പെന്ന് വി മുരളീധരന്‍

മാസപ്പടി വിവാദത്തില്‍ ചാനല്‍ ചര്‍ച്ചയില്‍ അല്ലാതെ അല്ലാതെ കോണ്‍ഗ്രസ് നേതാക്കള്‍ ഒരക്ഷരം മിണ്ടുന്നില്ല.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വീണാ വിജയന്‍ മാസപ്പടി വാങ്ങിയതിന്റെ തെളിവുകള്‍ പുറത്തുവന്നിട്ട് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും കേരളത്തിലെ പ്രതിപക്ഷത്തിന് മിണ്ടാട്ടമില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. നിയമസഭാ സമ്മേളനത്തില്‍ പോലും ഒരക്ഷരം മിണ്ടാന്‍ പ്രതിപക്ഷം തയ്യാറാവുന്നില്ല. മുഖ്യമന്ത്രിയെ രക്ഷപ്പെടുത്താന്‍ വേണ്ടിയാണ് സഭാസമ്മേളനം വെട്ടിച്ചുരുക്കിയതെന്നും മുരളീധരന്‍ പറഞ്ഞു.

മാസപ്പടി വിവാദത്തില്‍ ചാനല്‍ ചര്‍ച്ചയില്‍ അല്ലാതെ അല്ലാതെ കോണ്‍ഗ്രസ് നേതാക്കള്‍ ഒരക്ഷരം മിണ്ടുന്നില്ല. ചാനല്‍ചര്‍ച്ചയല്ല രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനമെന്നും മുരളീധരന്‍ പറഞ്ഞു. സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ നടക്കുന്ന ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായാണ് പ്രതിപക്ഷം മിണ്ടാത്തത്. ഇക്കാര്യത്തില്‍ വിഡി സതീശനും കുഞ്ഞാലിക്കുട്ടിയും മറുപടി പറയണം. യുഡിഎഫ് നേതാക്കന്‍മാര്‍ക്കും കരിമണല്‍ മുതലാളിയുമായിട്ടുള്ള ബന്ധമാണോ ഇതിന് തടസമെന്നും മുരളീധരന്‍ ചോദിച്ചു

മടിയില്‍ കനമുണ്ടെന്ന് സ്വയം തോന്നിയതുകൊണ്ടാണോ 24 മണിക്കൂറായിട്ടും പിണറായി മിണ്ടാത്തതെന്ന് മുരളീധരന്‍ ചോദിച്ചു. പിടി തോമസിന്റെ ആത്മാവിനോട് എന്തെങ്കിലും അത്മാര്‍ഥത കോണ്‍ഗ്രസുകാര്‍ക്ക് ഉണ്ടെങ്കില്‍ അത് നിയമസഭയില്‍ കാണിക്കണം. കേരളത്തില്‍ ഒരുമുന്നണിയേ ഉള്ളൂ, അത് പിണറായി വിജയന്‍ നയിക്കുന്ന ഐക്യമുന്നണിയാണ്. വീണാ വിജയന്റെ അനധികൃതമായി കിട്ടിയ പണത്തിന്റെ കാര്യത്തിലായാലും, വിശ്വാസസംരക്ഷണത്തിന്റെ വിഷയമായാലും തീരുമാനിക്കുന്നത് പിണറായിയാണ്. വിഡി സതീശന്‍ വാലും ചുരുട്ടി പൂച്ചയെ പോലെയിരിക്കുന്നു. പരസ്പരം ഏറ്റുമുട്ടുന്ന പ്രഹസനം അവസാനിപ്പിച്ച് പുതുപ്പള്ളിയല്‍ ഒറ്റ സ്ഥാനാര്‍ഥിയെ ഇരുകൂട്ടരും പ്രഖ്യാപിക്കണമെന്ന് മുരളീധരന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'എന്നെ വിടൂ, കരഞ്ഞുപറഞ്ഞ് 24-കാരി'; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി നിർബന്ധിത മതപരിവർത്തനം; 2 പേർ പിടിയിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

SCROLL FOR NEXT