v sivankutty file
Kerala

'തടയാന്‍ ആര്‍ക്കാണ് അധികാരം'; പലസ്തീന്‍ ഐക്യദാര്‍ഢ്യ മൈം തടഞ്ഞവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വി ശിവന്‍കുട്ടി

സംഭവം അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കാസര്‍ഗോഡ് കുമ്പള ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കലോത്സവത്തില്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ മൈം നിര്‍ത്തി വയ്പ്പിയ്ക്കുകയും കലോത്സവം തന്നെ മാറ്റിവയ്ക്കുകയും ചെയ്ത സംഭവത്തില്‍ അന്വേഷണം നടത്തി ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കുമെന്നു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സംഭവം അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

പലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന വംശഹത്യയ്ക്ക് എതിരെ എന്നും നിലപാട് എടുത്ത ജനവിഭാഗമാണ് കേരളമെന്ന് മന്ത്രി പറഞ്ഞു. പലസ്തീനില്‍ വേട്ടയാടപ്പെടുന്ന കുഞ്ഞുങ്ങള്‍ക്കൊപ്പമാണ് കേരളം. പലസ്തീന്‍ വിഷയത്തില്‍ അവതരിപ്പിച്ച മൈം തടയാന്‍ ആര്‍ക്കാണ് അധികാരം കുമ്പള സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഇതേ മൈം വേദിയില്‍ അവതരിപ്പിക്കാന്‍ അവസരമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.

V. Sivankutty has ordered an inquiry into the controversy surrounding a mime performance supporting Palestine at a Kerala School Festival

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കളറാക്കി കലാശക്കൊട്ട്, ആവേശം കൊടുമുടിയില്‍; നാളെ നിശബ്ദ പ്രചാരണം, മറ്റന്നാള്‍ 7 ജില്ലകളില്‍ വിധിയെഴുത്ത്

ട്രെയിനില്‍ നിന്ന് കഞ്ചാവ് പൊതികള്‍ പുറത്തേക്ക് എറിഞ്ഞു; പൊലീസിനെ അറിയിച്ച് നാട്ടുകാര്‍, യുവതി പിടിയില്‍

കളറാക്കി കലാശക്കൊട്ട്, സ്വര്‍ണക്കൊള്ളയില്‍ പുരാവസ്തു കടത്ത് സംഘങ്ങളുടെ പങ്ക് അന്വേഷിക്കണമെന്ന് ചെന്നിത്തല; ഇന്നത്തെ 5 പ്രധാനവാര്‍ത്തകള്‍

'ഭാര്യയുടെ ജീവചരിത്രം സിനിമയാക്കാം'; 30 കോടി രൂപ തട്ടിയെന്നു പരാതി; സംവിധായകൻ വിക്രം ഭട്ട് അറസ്റ്റിൽ

വാട്‌സ്ആപ്പ് ഹാക്ക് ചെയ്ത ശേഷം സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കണമെന്ന് ബഹ്‌റൈൻ പൊലീസ്

SCROLL FOR NEXT