DCC President Joseph Tajet ഫയൽ
Kerala

ആദ്യം തന്നെ സംസ്ഥാന സെക്രട്ടറി എന്തിന് പ്രതികരിച്ചു? ഒന്നുമില്ലെന്ന് പൊടിതട്ടി പോവാന്‍ നീക്കം: ജോസഫ് ടാജറ്റ്

കോഴ നല്‍കി ലീഗ് സ്വതന്ത്രന്റെ വോട്ട് സ്വന്തമാക്കിയ നടപടി ആസൂത്രിത പദ്ധതിയുടെ ഭാഗം

സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂര്‍: വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോഴ ആരോപണത്തിലെ വിജിലന്‍സ് അന്വേഷണം അട്ടിമറിക്കാന്‍ നീക്കമെന്ന് തൃശ്ശൂര്‍ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്. കോഴ നല്‍കി ലീഗ് സ്വതന്ത്രന്റെ വോട്ട് സ്വന്തമാക്കിയ നടപടി ആസൂത്രിത പദ്ധതിയുടെ ഭാഗമാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നടത്തിയ പ്രതികരണം ഇത്തരം സംശയം വർധിപ്പിക്കുന്നു എന്നും ജോസഫ് ടാജറ്റ് ആരോപിച്ചു.

കോഴ ആരോപണത്തില്‍ സിപിഎമ്മില്‍ നിന്ന് വന്ന ആദ്യ പ്രതികരണം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റേതാണ്. ഏരിയ കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും പ്രതികരിക്കാതെ താഴെ തട്ടില്‍ നടന്ന ഒരു കാര്യത്തിലാണ് സംസ്ഥാന സെക്രട്ടറി പ്രതികരിച്ചത്. ആസൂത്രിത പദ്ധതിയുടെ ഭാഗമായാണ് ഈ പ്രതികരണം. കോഴ ആരോപണവുമായി ബന്ധപ്പെട്ട് സിപിഎം ഏരിയ കമ്മിറ്റി അംഗം ബാബുവുമായുള്ള ശബ്ദരേഖ ജാഫര്‍ നിഷേധിച്ചിട്ടുണ്ടോ എന്ന ചോദ്യവും ടാജറ്റ് ഉന്നയിച്ചു.

ഇരുചെവി അറിയാതെ ഒരു പരാതി കൊടുത്തപ്പോള്‍ത്തന്നെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നേവരെ ഇങ്ങനെ ഉണ്ടായിട്ടില്ല. ഒന്നുമില്ല എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തി പൊടിതട്ടിപ്പോകുന്ന രീതിയാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. വടക്കാഞ്ചേരി വിഷയത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയാല്‍ എല്ലാം പുറത്തുവരുമെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.

അതേസമയം, മറ്റത്തൂര്‍ പഞ്ചായത്തില്‍മെമ്പറെ ചാക്കിട്ട് പിടിക്കുന്നു. വല്ലച്ചിറയില്‍ ബിജെപിയുടെ വോട്ട് അസാധുവായി. വടക്കാഞ്ചേരിയില്‍ ലീഗ് സ്വതന്ത്രന്റെ വോട്ട് മാറിപ്പോയി, ഇത്രയും സംഭവങ്ങള്‍ നടന്നിട്ടും സിപിഎം എന്തുകൊണ്ടാണ് ടപടി എടുക്കാത്തത്. ജനാധിപത്യ വ്യവസ്ഥയ്ക്ക് നിരക്കാത്ത കാര്യങ്ങളാണ് പൊതുജനമധ്യത്തില്‍ നടന്നതെന്നും ജോസഫ് ടാജറ്റ് പ്രതികരിച്ചു.

Vadakanchery election bribe allegation Thrissur DCC President Joseph Tajet Alleges Conspiracy.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala Election 2026 live: പോളിങ് 80 ശതമാനം കടക്കുമോ?, ഉച്ചയോടെ 40 പിന്നിട്ടു, എറണാകുളം മുന്നില്‍

ഇനി കുട്ടികള്‍ പണം കയ്യില്‍ കരുതേണ്ട, മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് ഇടപാട് നടത്താം; പുതിയ മാറ്റവുമായി 'പോക്കറ്റ് മണി'

'എനിക്ക് ഇം​ഗ്ലീഷ് വല്യ പിടിയില്ല...'; ഇം​ഗ്ലീഷിൽ ചോദിച്ച മാധ്യമപ്രവർത്തകനോട് മമ്മൂട്ടി

പത്താം ക്ലാസ് പാസായോ?, സിആർപിഎഫിൽ ജോലി നേടാം; അകെ 9195 ഒഴിവുകൾ, കേരളത്തിലും അവസരം, വിശദമായി അറിയാം

Kerala Election 2026: തൃശ്ശൂരിൽ വോട്ട് ചെയ്ത് ബൂത്തിൽ നിന്ന് പുറത്തിറങ്ങിയ ആൾ കുഴഞ്ഞുവീണ് മരിച്ചു

SCROLL FOR NEXT