Kerala

ഫുട് പാത്തിലൂടെ നടക്കുന്നതിനിടെ കാലുതട്ടി, വീട്ടമ്മ എട്ടടി താഴ്ചയുളള കാനയിലേക്ക് വീണു; തൃശൂരില്‍ അപകടം

എട്ടടി താഴ്ചയുള്ള കാനയിലേക്കാണ് സ്ത്രീ വീണത്.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: വടക്കാഞ്ചേരി മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ സ്ത്രീ എട്ടടി താഴ്ചയുള്ള കാനയിലേക്ക് വീണു. ഫുട്പാത്തിലൂടെ നടക്കുന്നതിനിടെ മുണ്ടത്തിക്കോട് സ്വദേശി ഗീതയാണ് കാനയില്‍ വീണത്. 

ഇന്നലെയാണ് അപകടം ഉണ്ടായത്. എട്ടടി താഴ്ചയുള്ള കാനയിലേക്കാണ് സ്ത്രീ വീണത്. കാനനിര്‍മ്മാണത്തിന്റെ ഭാഗമായി ഇത് തുറന്നുകിടക്കുകയായിരുന്നു. സ്ത്രീ ഫുട്പാത്തിലൂടെ നടന്നുവരുന്നതിനിടെ കാലുതട്ടി ഓടയിലേക്ക് വീഴുകയായിരുന്നു. 

ഉടന്‍ തന്നെ ആളുകള്‍ ഓടിക്കൂടിയാണ് ഇവരെ കാനയില്‍ നിന്നും പുറത്തെത്തിച്ചത്. നഗരസഭയുടെ അശാസ്ത്രീയമായ കാനനിര്‍മ്മാണത്തിന്റെ ഭാഗമായാണ് ഇത്തരം ഒരു അപകടമുണ്ടായതെന്നാണ് നാട്ടുകാര്‍ പറയുന്നത്. പരിക്കേറ്റ സ്ത്രീയെ നാട്ടുകര്‍ തന്നെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇവരുടെ പരിക്ക് സാരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാനത് പറയാന്‍ പാടില്ലായിരുന്നു, ഒരു ഈഗോയും ഇല്ല'; വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രി സിപി ജോണ്‍

എണ്ണ വിലയിടിവില്‍ കുതിച്ചുകയറി രൂപ, 39 പൈസയുടെ നേട്ടം; സെന്‍സെക്‌സ് 400 പോയിന്റ് മുന്നേറി

ഒറ്റയടിക്ക് 1280 രൂപ വര്‍ധിച്ചു; സ്വര്‍ണവില 1,07,000ലേക്ക്

'അമ്മിഞ്ഞപ്പാല്‍ ചുണ്ടുമണക്കണ...'; മുലപ്പാല്‍ ബാങ്ക് തുറക്കാന്‍ ശിശുക്ഷേമ സമിതി

'ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഇന്ധനം നൽകേണ്ട'; പൈലറ്റ് പദ്ധതി തയ്യാറാക്കാന്‍ സുപ്രീംകോടതി നിര്‍ദേശം