സേവ്യര്‍ 
Kerala

സുഹൃത്തുക്കള്‍ തമ്മില്‍ തര്‍ക്കം; വടക്കാഞ്ചേരിയില്‍ യുവാവ് വെട്ടേറ്റു മരിച്ചു

കാവിലുണ്ടായ വഴക്കിനെത്തുടര്‍ന്നാണ് കൊലപാതകം നടന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: വടക്കാഞ്ചേരിയില്‍ യുവാവ് വെട്ടേറ്റു മരിച്ചു. വടക്കാഞ്ചേരി റെയില്‍വെ ഗെയിറ്റിനു സമീപം താമസിക്കുന്ന അരിമ്പൂര്‍ വീട്ടില്‍ സേവ്യര്‍ (42) ആണ് മരിച്ചത്. കാവിലുണ്ടായ വഴക്കിനെത്തുടര്‍ന്നാണ് കൊലപാതകം നടന്നത്. സേവ്യറിന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അനീഷിനും വെട്ടേറ്റു. പ്രതി വിഷ്ണു ഒളിവിലാണ്. ഇന്നലെ അര്‍ധരാത്രിയിലായിരുന്നു സംഭവം.

സേവ്യറും, സുഹൃത്ത് അനീഷും വടക്കാഞ്ചേരി പഴയ ഗെയ്റ്റിന് സമീപത്തുള്ള വിഷ്ണുവിന്റെ വീട്ടിലേക്ക് എത്തുകയായിരുന്നു. മൂവരും സുഹൃത്തുക്കള്‍ ആണ്. വീട്ടിലേക്ക് എത്തിയ സേവ്യറും അനീഷും ചേര്‍ന്ന് വിഷ്ണുവിനെ വീടിനു പുറത്തേക്ക് വിളിച്ചിറക്കി. തുടര്‍ന്ന് മൂവരും തമ്മില്‍ വാക്ക് തര്‍ക്കമായി. ഇതിനിടെ വിഷ്ണു കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് സേവ്യറിനെയും അനീഷിനെയും വെട്ടുകയായിരുന്നു.

ആക്രമണത്തില്‍ സേവ്യറിന്റെ നെഞ്ചിലും വയറിലും ഗുരുതര പരിക്കേറ്റു. രണ്ടുപേരെയും മെഡിക്കല്‍ കോളജ് ആശുപത്രി എത്തിച്ചുവെങ്കിലും ചികിത്സയ്ക്കിടയില്‍ ബുധനാഴ്ച രാവിലെ സേവ്യര്‍ മരിച്ചു. അനീഷിന് കഴുത്തിലും തലയിലും, കയ്യിലും മുറിവ് ഉണ്ട്.

സേവ്യര്‍ ബില്‍ഡിങ് കോണ്‍ട്രാക്ടറാണ്. പെയിന്റിങ് പണിക്കാരനാണ് അനീഷ്. സ്ഥാപനങ്ങള്‍ക്കും മറ്റും ക്യു.ആര്‍ കോഡ് ചെയ്തു കൊടുക്കുന്ന സ്ഥാപനം നടത്തിവരുന്ന വ്യക്തിയാണ് വിഷ്ണു. അവിവാഹിതനാണ് സേവ്യര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എന്നും ഒറ്റയാള്‍ പോരാട്ടം; ജനഹൃദയങ്ങള്‍ ഏറ്റെടുത്ത 'രാഷ്ട്രീയ നിലപാട്'; കേരളത്തിന്റെ 'സതീശനിസം'

രാജ്യത്ത് വോട്ടർപട്ടിക പുതുക്കൽ മൂന്നാം ഘട്ടത്തിലേക്ക്; 19 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി നടപടികൾ ആരംഭിച്ചു

ഭക്ഷണ കാര്യത്തിൽ സതീശൻ 'സ്ട്രിക്റ്റാണ്'; രണ്ട് പതിറ്റാണ്ടായി തുടരുന്ന ആ ശീലങ്ങൾ!

Kerala CM Selection Live: സത്യപ്രതിജ്ഞ തിങ്കളാഴ്ച

'സതീശനെ മുഖ്യമന്ത്രിയാക്കിയതില്‍ നല്ല സംതൃപ്തി, നല്ല ഭക്ഷണമാണ് കഴിച്ചത്'; പ്രതികരിച്ച് കെ സുധാകരന്‍

SCROLL FOR NEXT