guruvayur temple ​ഫയൽ
Kerala

ഗുരുവായൂരില്‍ വൈശാഖ പുണ്യകാലത്തിന് ഏപ്രില്‍ 18 ന് തുടക്കം

ഉത്തരായണകാലത്ത് സൂര്യന്‍ നേരെ കിഴക്കുദിക്കുന്ന സമയവും പ്രത്യേകതയും വൈശാഖ മാസ പുണ്യകാലത്തെ അതീവ ശ്രേഷ്ഠകരമാക്കുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: വിഷ്ണു ഭജനത്തിനും ദാനധര്‍മ്മങ്ങള്‍ക്കും പുകള്‍പെറ്റ വൈശാഖ മാസത്തിന് ഏപ്രില്‍ 18 ശനിയാഴ്ച തുടക്കമാകും. ഉത്തരായണകാലത്ത് സൂര്യന്‍ നേരെ കിഴക്കുദിക്കുന്ന സമയവും പ്രത്യേകതയും വൈശാഖ മാസ പുണ്യകാലത്തെ അതീവ ശ്രേഷ്ഠകരമാക്കുന്നു.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വൈശാഖ പുണ്യമാസാരംഭ ദിനത്തില്‍ പ്രസിദ്ധമായ അഷ്ടപദി സംഗീതോത്സവം അരങ്ങേറും. മേയ് 16നാണ് വൈശാഖ സമാപനം. വെശാഖത്തില്‍ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് ഭക്തസഹസ്രങ്ങളെത്തും. നാല് ഭാഗവത സപ്താഹങ്ങള്‍, ദിവസവുംഭക്തിപ്രഭാഷണങ്ങള്‍ എന്നിവ വൈശാഖ മാസത്തില്‍ നടക്കും. ഏപ്രില്‍ 18 മുതല്‍ മേയ് 16 വരെ ദിവസവും വൈകിട്ട് 6.20 മുതല്‍ 7.20 വരെ മേല്‍പുത്തൂര്‍ ആഡിറ്റോറിയത്തിലാണ് ഭക്തിപ്രഭാഷണം നടക്കുക.

പ്രവാസികളും ഇതര സംസ്ഥാന ത്തു നിന്നുള്ള ഭക്തരും ഏറ്റവുമധികം എത്തിച്ചേരുന്നത് വൈശാഖ മാസത്തിലാണ്. മേല്‍പുത്തൂര്‍, ഗുരുവായൂരപ്പന്‍ ഓഡിറ്റോറിയങ്ങളില്‍ നൃത്ത അരങ്ങേറ്റങ്ങള്‍ ഏറ്റവുമധികം നടക്കുന്നതും ഈ സമയത്താണ്.

വൈശാഖാരംഭ ദിനത്തില്‍ ഗുരുവായൂര്‍ ദേവസ്വം വകയായി അഷ്ടപദി സംഗീതോത്സവം രാവിലെ 6 മുതല്‍ രാത്രി വരെ നടക്കും. വൈശാഖത്തിലെ പുണ്യദിനമായ ബലരാമജയന്തി ഏപ്രില്‍ 19നാണ്.അക്ഷയ തൃതീയ ദിനവും അന്നാണ്. ക്ഷേത്രം കഴകക്കാരുടെ വകയായി ശ്രീലകത്ത് നെയ് വിളക്ക്, നിറമാല, രണ്ടു നേരം മേളത്തോടെ കാഴ്ചശീവേലിയും വിളക്കും ഉണ്ടാകും. ശ്രീശങ്കര ജയന്തി 21ന്. നരസിംഹ ജയന്തി 30നുമാണ്. വെശാഖ മാസത്തില്‍ തീര്‍ത്ഥാടനം നടത്തുന്നത് സര്‍വ്വാഭീഷ്ടദായകമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓപ്പറേഷന്‍ തൂഫാന്‍: ലഹരി വേട്ടയ്ക്ക് ഇന്റലിജന്‍സ് ടീമും, മൂന്ന് ദിവസത്തിനിടെ 60 ലക്ഷത്തിന്റെ മയക്കുമരുന്ന് പിടികൂടി

'മലയാളികളുടെ നന്മ ലക്ഷ്യം'; മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

എന്താണ് ഫ്ലെക്സ് ഫ്യുവല്‍ വാഹനങ്ങള്‍? ഇത്തരം വാഹനങ്ങള്‍ വാങ്ങിക്കുന്നതിന്റെ നേട്ടമെന്ത്

ഒരോവറിലെ ആറ് പന്തും... 6, 6, 6, 6, 6, 6... 2 കിടിലൻ സെഞ്ച്വറികളും! ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച് കുശാൽ; നേട്ടത്തിൽ സഞ്ജുവിനൊപ്പം

ലക്ഷ്യം വിദ്യാര്‍ഥികള്‍; കഞ്ചാവുമായി സ്‌കൂള്‍ ബസ് ഡ്രൈവര്‍ പിടിയില്‍

SCROLL FOR NEXT