വന്ദേ ഭാരത് ട്രെയിന്‍ 
Kerala

എറണാകുളം-ബംഗളൂരു വന്ദേ ഭാരത് ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ; സമയക്രമം അറിയാം

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ച് റെയിവേ. ബംഗളൂരുവില്‍ താമസിക്കുന്ന മലയാളികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്നതും ആശ്വാസം നല്‍കുന്നതുമായ പ്രഖ്യാപനം കൂടിയാണിത്. അവധി ദിനങ്ങളിലും ഉത്സവ സീസണുകളിലുമൊക്കെ നാട്ടിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ക്ക് ഇത് ഏറെ പ്രയോജനപ്പെടും.

ട്രെയിന്‍ രാവിലെ 5.10 ന്‌ ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50 ന് എറണാകുളത്ത് എത്തും. ട്രെയിന്‍ 11.28 ന് പാലക്കാടും, 12.28 ന് തൃശൂരും എത്തും. മടക്ക യാത്രയില്‍ 2.20 എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി 11.00 ന് ബംഗളൂരുവില്‍ എത്തുന്ന വിധമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. തുശൂരില്‍ 3.17 നും, പാലക്കാട് 4.34 നുമാണ് എത്തിച്ചേരുക. തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ട് , കൃഷ്ണരാജപുരം, എന്നീ സ്‌റ്റോപ്പുകളുണ്ട്. ബുധനാഴ്ചകളില്‍ സര്‍വീസ് ഉണ്ടായിരിക്കുന്നതല്ല.

നിലവില്‍ എറണാകുളം മുതല്‍ ബെംഗളൂരു വരെ മറ്റു ട്രെയിനുകളില്‍ 13 മണിക്കൂറാണ് യാത്രാസമയം. ഇത് 9 മണിക്കൂറില്‍ താഴെയായി കുറയും. പ്രതീക്ഷിക്കുന്നത്. നവംബര്‍ പകുതിയോടെ ട്രെയിന്‍ ആരംഭിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷം, വ്യാഴം, ശനി, തിങ്കള്‍ ദിവസങ്ങളിലായിരുന്നു പ്രത്യേക സര്‍വീസുകള്‍ നടത്തിയിരുന്നത്.

Vande Bharat Express: Vande Bharat Express between Bangalore and Ernakulam...

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും