ചിത്രം: എഎന്‍ഐ 
Kerala

വരാപ്പുഴ സ്‌ഫോടന കേസ്; ഒരാൾ അറസ്റ്റിൽ, രണ്ട് പേർ ഒളിവിൽ 

മുഖ്യപ്രതി ജെൻസണും രണ്ടാം പ്രതി മത്തായിയും ഒളിവിലാണ്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം വരാപ്പുഴയിൽ പടക്ക സംഭരണശാല പൊട്ടിത്തെറിച്ച് സ്ഫോടനമുണ്ടായ സംഭവത്തിൽ കസ്റ്റഡിയിലെടുത്ത ‍ജെയ്‌സന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കേസിലെ മുഖ്യപ്രതി ജെൻസന്റെ സഹോദരനാണ് ‍ജെയ്‌സൺ. ഇയാൾ കേസിലെ മൂന്നാം പ്രതിയാണ്. അനധികൃത പടക്ക നിർമാണശാലയിലെ മേൽനോട്ടക്കാരനായിരുന്നു ജെയ്‌സൺ. ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മുഖ്യപ്രതി ജെൻസണും രണ്ടാം പ്രതി മത്തായിയും ഒളിവിലാണ്.

പടക്ക വിൽപ്പനയ്ക്കുള്ള ലൈസൻസിന്റെ മറവിൽ ഇവിടെ നടന്നത് പടക്ക നിർമാണമാണെന്നാണ് വിവരം. ജെയ്‌സൺ എന്നയാൾക്ക് പടക്കം വിൽപ്പനക്കുള്ള ലൈസൻസ് മാത്രമാണ് ഉള്ളത്. അതിൻ്റെ മറവിൽ അനധികൃതമായി വൻതോതിൽ പടക്കം സൂക്ഷിക്കുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് ആൻസൺ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പടക്കശാലയിൽ സ്ഫോടനമുണ്ടായത്. ആൻസണിന്റെ സഹോദരൻ ഡേവിസ് (51) സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. 

മൂന്ന് കൂട്ടികൾ ഉൾപ്പെടെ ഏഴുപേർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ആൻസണിന്റെ മകൻ ജെൻസൺ, തൊട്ടടുത്ത വീട്ടിലെ ഫ്രഡീന (30), മക്കളായ ഇസബെല്ല (8), എസ്തർ (7), എൽസ (5), അയൽവാസി കെ ജെ മത്തായി (69), മകൻ അനീഷ് എന്നിവർക്കാണ് പരിക്കേറ്റത്. പൂർണമായും തകർന്ന പടക്കശാലയുടെ സമീപത്ത് ഒരു കിലോമീറ്റർ ചുറ്റളവിൽ വീടുകൾക്കും നാശം സംഭവിച്ചു. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്തെ ഒറ്റനില വീട്ടിലാണ് പടക്കങ്ങൾ സൂക്ഷിച്ചിരുന്നത്. കെട്ടിടം സ്ഫോടനത്തിൽ പൂർണമായും തകർന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

'മരിക്കുമ്പോൾ ചുവന്ന പതാകയാണോ ത്രിവർണ്ണ പതാകയാണോ പുതക്കേണ്ടതെന്ന് ആലോചിക്കുന്നത് നല്ലത്'

SCROLL FOR NEXT