തിരുവനന്തപുരത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടം സ്ക്രീൻഷോട്ട്
Kerala

തിരുവോണനാളില്‍ വ്യത്യസ്ത റോഡപകടങ്ങള്‍: ജീവന്‍ പൊലിഞ്ഞത് 16 പേര്‍ക്ക്

തിരുവോണനാളില്‍ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലുണ്ടായ അപകടങ്ങളില്‍ ജീവന്‍ നഷ്ടമായത് 16 പേര്‍ക്ക്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവോണനാളില്‍ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലുണ്ടായ അപകടങ്ങളില്‍ ജീവന്‍ നഷ്ടമായത് 16 പേര്‍ക്ക്. വര്‍ക്കല കുരയ്ക്കണ്ണിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് യുവാക്കള്‍ മരിച്ചത് ഉള്‍പ്പെടെ തിരുവനന്തപുരം ജില്ലയില്‍ മാത്രം അഞ്ചു അപകടങ്ങളിലായി ഏഴുപേരാണ് മരിച്ചത്.

മൈനാഗപ്പള്ളി അപകടം കൂടാതെ കൊല്ലം ജില്ലയില്‍ മറ്റ് രണ്ട് അപകടങ്ങളില്‍ രണ്ടുപേര്‍ കൂടി മരിച്ചു. എറണാകുളം ജില്ലയില്‍ രണ്ടും പത്തനംതിട്ട, പാലക്കാട്, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ ഓരോ മരണങ്ങളുമുണ്ടായി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വര്‍ക്കലയില്‍ ഞായറാഴ്ച രാത്രി 11.15നായിരുന്നു അപകടം. വര്‍ക്കല ബീച്ച് ഭാഗത്തുനിന്ന് ഇടവ ഭാഗത്തേക്കു പോയ ബൈക്കും എതിരെ നിന്നുവന്ന മറ്റൊരു ബൈക്കുമാണു കൂട്ടിയിടിച്ചത്. ഇടവ വെണ്‍കുളം തോട്ടുമുഖം വലിയവിള അപര്‍ണ ഭവനില്‍ അനില്‍കുമാര്‍-ഉഷ ദമ്പതികളുടെ മകന്‍ ആദിത്യന്‍ (19), വെണ്‍കുളം മങ്ങാട്ടു ചെരുവിള രഞ്ചിദാസ് ഭവനില്‍ ദാസ്- കുമാരി ദമ്പതികളുടെ മകന്‍ ആനന്ദ് ദാസ് (18), എതിരെ വന്ന ബൈക്കിലുണ്ടായിരുന്ന വര്‍ക്കല മുണ്ടയില്‍ തോപ്പുവിളയില്‍ മോന്‍സി-ധനുജ ബാബു ദമ്പതികളുടെ മകന്‍ ജിഷ്ണു മോന്‍സി(19) എന്നിവരാണു മരിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

SCROLL FOR NEXT