Chief Minister pinarayi vijayan- Governor Rajendra Arlekar  എക്‌സ്‌
Kerala

വിസി നിയമനം: മുഖ്യമന്ത്രിക്കു 'റോള്‍' വേണ്ട, ഉത്തരവില്‍ ഭേദഗതി തേടി ഗവര്‍ണര്‍ സുപ്രീം കോടതിയില്‍

വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ യുജിസി പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ മുഖ്യമന്ത്രിക്കു മേല്‍ക്കൈ നല്‍കിയ സുപ്രീംകോടതി ഉത്തരവില്‍ ഭേദഗതി ആവശ്യപ്പെട്ട് ഗവര്‍ണര്‍ ഹര്‍ജി നല്‍കി. വിസിമാരായി നിയമിക്കുന്നതിന് സെര്‍ച്ച് കമ്മിറ്റി നിശ്ചയിക്കുന്ന പേരുകളില്‍ മുഖ്യമന്ത്രിക്കു മുന്‍ഗണനാക്രമം തീരുമാനിക്കാമെന്ന വ്യവസ്ഥയ്ക്കെതിരെയാണ് ഗവര്‍ണറുടെ ഹര്‍ജി.

ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാല വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ യുജിസി പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്നും ഗവര്‍ണര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് സുപ്രീംകോടതി, സെര്‍ച്ച് കമ്മിറ്റി അധ്യക്ഷനായി മുന്‍ ജഡ്ജി ജസ്റ്റിസ് സുധാംശു ധൂലിയയെ നിയമിച്ചിരുന്നു.

സെര്‍ച്ച് കമ്മിറ്റിയിലേക്ക് ഗവര്‍ണറുടേയും മുഖ്യമന്ത്രിയുടേയും പ്രതിനിധികളെ നിര്‍ദേശിക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഗവര്‍ണറും സര്‍ക്കാരും തങ്ങളുടെ പ്രതിനിധികളെ തെരഞ്ഞെടുപ്പ് കോടതിക്ക് കൈമാറി. ഇതില്‍ നിന്നും ജസ്റ്റിസ് സുധാംശു ധൂലിയ സെര്‍ച്ച് കമ്മിറ്റി അംഗങ്ങളെ തീരുമാനിച്ചിരുന്നു. സെര്‍ച്ച് കമ്മിറ്റി നിശ്ചയിക്കുന്നവരുടെ പേരു വിവരം മുഖ്യമന്ത്രിക്ക് കൈമാറണമെന്നും, ഇതില്‍ നിന്നും നിയമനം നടത്തണമെന്നുമാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നത്.

സുപ്രീംകോടതിയുടെ ഉത്തരവിന്റെ പരിഷകരണമാണ് ഗവര്‍ണര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഉത്തരവിന്റെ ഖണ്ഡികയിലെ 19, 20 എന്നിവയില്‍ ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളുടെ വിസി നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് മുന്‍ഗണനാക്രമം തീരുമാനിക്കാമെന്ന നിര്‍ദേശം മാറ്റണം. മുഖ്യമന്ത്രിയെ മുഴുവന്‍ നിയമനപ്രക്രിയയില്‍ നിന്നും ഒഴിവാക്കണം. നിലവില്‍ രണ്ട് ഗവര്‍ണറുടെ പ്രതിനിധികള്‍, രണ്ട് സര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിങ്ങനെയാണുള്ളത്. ഇതില്‍ യുജിസി പ്രതിനിധിയെ കൂടി ഉള്‍പ്പെടുത്തണമെന്നും ഗവര്‍ണര്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

The Kerala Governor filed a petition in the Supreme Court regarding the appointment of the Vice Chancellor.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വി ഡി സതീശന്‍; തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്നെന്ന് മുഖ്യമന്ത്രി, സഭയില്‍ കൊമ്പുകോര്‍ക്കല്‍

നൃത്തത്തിലും വിസ്മയമാകുന്ന ആഷ്; താരറാണിയുടെ അഞ്ച് ഐക്കണിക് ഡാൻസ് പെർഫോമൻസുകൾ

'കരിക്ക്' ടീം ഇനി ബിഗ് സ്‌ക്രീനിൽ; ആവേശത്തോടെ ആരാധകർ

'എന്റെ കൈ മുറിഞ്ഞ് മൊത്തം ചോരയായി; വിരലിനിടയില്‍ ബ്ലെയ്ഡ് വച്ച് കൈ തന്നു'; ആരാധന ഭ്രാന്തായി മാറരുതെന്ന് അജിത്

എസ്‌ഐആര്‍: എല്ലാവരും രേഖകള്‍ സമര്‍പ്പിക്കേണ്ടി വരില്ല; നടപടിക്രമങ്ങള്‍ വിശദീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

SCROLL FOR NEXT