vd satheesan 
Kerala

'എന്നെ കുറിച്ച് പറഞ്ഞത് പിന്‍വലിക്കേണ്ട, യുഡിഎഫ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമോ എന്ന് അന്‍വര്‍ പറയട്ടെ'

യുഡിഎഫ് നേതാക്കള്‍ എല്ലാ കാര്യങ്ങളും പരസ്പരം കൂടിയാലോചിച്ചാണ് തീരുമാനിക്കുന്നതെന്നും ലീഡര്‍ഷിപ്പിലുള്ളതു കൊണ്ടാവാം എന്നെക്കുറിച്ച് പറയുന്നതെന്നും സതീശന്‍

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ഞങ്ങളുടെ സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമോ ഇല്ലയോ എന്ന് അന്‍വര്‍ പറയട്ടെയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ (vd satheesan). യുഡിഎഫ് നേതാക്കള്‍ എല്ലാ കാര്യങ്ങളും പരസ്പരം കൂടിയാലോചിച്ചാണ് തീരുമാനിക്കുന്നതെന്നും ലീഡര്‍ഷിപ്പിലുള്ളതു കൊണ്ടാവാം എന്നെക്കുറിച്ച് പറയുന്നതെന്നും സതീശന്‍ പറഞ്ഞു.

'എനിക്ക് എന്നെ കുറിച്ച് പറയുന്നതില്‍ പരാതിയില്ല. ലീഡര്‍ഷിപ്പിലുള്ളതു കൊണ്ടാകാം എന്നെപ്പറ്റി പറയുന്നത്. ഞാന്‍ ഒന്നും പറയുന്നില്ല. തെരഞ്ഞെടുപ്പില്‍ ഇതു മാത്രമല്ല വിഷയം. എന്നെ കുറിച്ച് പറഞ്ഞത് പിന്‍വലിക്കേണ്ട, അവിടെ കിടന്നോട്ടെ. യുഡിഎഫ് നേതാക്കളെല്ലാം ഓരോ മിനിറ്റിലും ഓരോ കാര്യങ്ങളും പരസ്പരം കൂടിയാലോചിച്ചാണ് തീരുമാനിക്കുന്നത്'- വിഡി.സതീശന്‍ പറഞ്ഞു. അന്‍വര്‍ നടത്തിയ രൂക്ഷ വിമര്‍ശനത്തിനു പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിവി അന്‍വര്‍ ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വിഡി സതീശനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയത്.ഈ തെരഞ്ഞെടുപ്പ് പി വി അന്‍വറിനെ ഒതുക്കാനാണോ യുഡിഎഫ് ചെയര്‍മാന്‍ ഉദ്ദേശിക്കുന്നത്, അതല്ല പിണറായി വിജയനെ ഒതുക്കാനാണോ?. തെരഞ്ഞെടുപ്പ് നോമിനേഷന്‍ രണ്ടുദിവസം കഴിഞ്ഞാല്‍ കൊടുക്കണം. അപ്പോള്‍ കേരളത്തിലെ ജനങ്ങള്‍ ചിന്തിച്ചാല്‍ മതിയെന്ന് പി വി അന്‍വര്‍ പറഞ്ഞു.

പിണറായിയെ ഒതുക്കലാണോ അന്‍വറിനെ ഒതുക്കലാണോ യുഡിഎഫ് ചെയര്‍മാന്‍ നിലമ്പൂർ തെരഞ്ഞെടുപ്പിലൂടെ ലക്ഷ്യമിടുന്നത്?. പി വി അന്‍വറിനെ ഒതുക്കാനാണ് ഈ തെരഞ്ഞെടുപ്പ് ഒതുക്കുന്നതെന്ന് ഇപ്പോള്‍ വ്യക്തമായില്ലേ. ഈ തരത്തില്‍ നിലപാട് എടുക്കേണ്ട ഒരു പ്രശ്‌നവും ഞങ്ങള്‍ തമ്മിലില്ല. അതുകൊണ്ടുതന്നെ ഈ നിലപാടിന് പിന്നില്‍ നിഗൂഢമായ എന്തോ ലക്ഷ്യമുണ്ടെന്ന് പി വി അന്‍വര്‍ ആരോപിച്ചു.ആ ലക്ഷ്യം ഇപ്പോള്‍ യുഡിഎഫ് നേതൃത്വത്തിന് മനസ്സിലായിട്ടുണ്ടാകില്ല.

ആ ലക്ഷ്യം എന്താണെന്ന് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ ഏകദേശ രൂപം കിട്ടിയിട്ടുണ്ടെന്നും അന്‍വര്‍ പറഞ്ഞു. ഇക്കാര്യം എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ കണ്ട് പറയാന്‍ തീരുമാനിച്ചിരുന്നതാണ്. അന്‍വറിന് സംസാരിക്കാനുണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി അടക്കം കെ സി വേണുഗോപാലിനെ വിളിച്ച് പറഞ്ഞിരുന്നതാണ്. അദ്ദേഹവും ഒകെ പറഞ്ഞതാണ്.

ഇപ്പോള്‍ ഞാന്‍ നയം വ്യക്തമാക്കാനാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുന്നത്. എന്നാല്‍ നയം വ്യക്തമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പി വി അന്‍വര്‍ പറഞ്ഞു. എന്റെ നയം ജനങ്ങള്‍ക്ക് അറിയാം. ഒന്നുകില്‍ ടിപി ചന്ദ്രശേഖരന്‍ അല്ലെങ്കില്‍ അബ്ദുള്‍ നാസര്‍ മദനി ഈ രണ്ടു ഘട്ടത്തിലേക്ക് എത്തിക്കാന്‍ അദ്ദേഹത്തിന് കഴിയും. ഇരുട്ടിന്റെ മറവില്‍ എന്നെ വെട്ടിക്കൊല്ലണോ, അതോ മദനിയെ ജയിലിലടച്ച പോലെ ഇഞ്ചിഞ്ചായി കൊല്ലണോ എന്ന സ്ട്രാറ്റജി ഉണ്ടെന്നാണ് മനസ്സിലാക്കുന്നത്. അതില്‍ കൊണ്ടു ചെന്ന് കഴുത്തുവെക്കാന്‍ പറ്റുമോയെന്ന് അന്‍വര്‍ ചോദിച്ചു.

ഇനി നിലമ്പൂരിലെ പാവപ്പെട്ട ജനങ്ങളിലാണ് പ്രതീക്ഷ. അവര്‍ക്കുവേണ്ടിയിട്ടാണ് ഞാന്‍ ഇറങ്ങിയത്. മത്സരിക്കണോ വേണ്ടയോ എന്നത് പാര്‍ട്ടി നേതൃയോഗം കൂടിയാലോചിച്ച് തീരുമാനിക്കും. അന്‍വറിനെ ഒതുക്കുക എന്ന ലക്ഷ്യത്തിലേക്ക് വിഡി സതീശന്‍ ഈ തെരഞ്ഞെടുപ്പിനെ കൊണ്ടുപോകുകയാണ്. അത് അന്‍വറിനെ കൊല്ലാനാണ് എന്ന വസ്തുത എനിക്കെങ്കിലും മനസ്സിലാകണ്ടേ. ആ ചതിക്കുഴിയില്‍ വീഴാന്‍ ഞാനില്ലെന്നും പി വി അന്‍വര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ തെളിവ് ചോദിച്ചു, അത് ഞങ്ങളുടെ പക്കലുണ്ട്'; രാഷ്ട്രപതിയെ കണ്ട് ഇന്ത്യ സഖ്യ നേതാക്കള്‍

കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര്‍ ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈം​ഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും