വിഡി സതീശന്‍ 
Kerala

സിപിഎം നേതാക്കള്‍ മാനേജരെ ഭീഷണിപ്പെടുത്തി; പേര് പറയാത്തത് അതുകൊണ്ടെന്ന് വിഡി സതീശന്‍

എഐ കാമറ സ്ഥാപിച്ച പദ്ധതിയിലെ മുഴുവന്‍ വിവരങ്ങളും പരിശോധിക്കണമെന്ന ഹൈക്കോടതി നിര്‍ദേശം സര്‍ക്കാരിനേറ്റ തിരിച്ചടിയാണ്.

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: സിപിഎം നേതാക്കള്‍ ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് എസ്എഫ്‌ഐ നേതാവിന് എംകോം പ്രവേശനത്തിനായി ഇടപെട്ട പാര്‍ട്ടി നേതാവിന്റെ പേര് എംഎസ്എം കോളജ് മാനജേര്‍ പറയാത്തതെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. സീറ്റ് തരപ്പെടുത്തിയ പാര്‍ട്ടി നേതാവിന്റെ പേര് അങ്ങാടിപ്പാട്ടാണ്. കേസ് അന്വേഷണത്തിന്റെ ഭാഗമായി പൊലീസിനോട് സിപിഎം നേതാവിന്റെ പേര് തനിക്ക് പേര് പറയാന്‍ പറ്റില്ലെന്ന് മാനജേര്‍ക്ക് പറയാന്‍ കഴിയുമോയെന്നും സതീശന്‍ ചോദിച്ചു.

സിപിഎം നേതാവ് പറഞ്ഞിട്ടാണ് സീറ്റ് നല്‍കിയതെന്ന് കോളജ് മാനേജര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സീറ്റ് തരപ്പെടുത്താനായി ഇടപെട്ട നേതാവ് ആരാണെന്ന് കെഎസ് യു നേതാക്കള്‍ ഇതിനകം തന്നെ പറഞ്ഞിട്ടുണ്ടെന്നും സതീശന്‍ പറഞ്ഞു. എസ്എഫ്‌ഐക്കാര്‍ ചെയ്യുന്ന എല്ലാ വൃത്തികേടുകള്‍ക്ക് പിന്നിലും സിപിഎം നേതാക്കള്‍ക്ക് പങ്കുണ്ട്. മഹാരാജാസ് കോളജിന്റെ വ്യാജരേഖയുണ്ടാക്കിയ എസ്എഫ്‌ഐ നേതാവ്  വിദ്യ എവിടെയാണെന്ന് പൊലീസിന് അറിയാം. സിപിഎം നേതാക്കളാണ് വിദ്യയെ ഒളിപ്പിച്ചതെന്നും സതീശന്‍ ആവര്‍ത്തിച്ചു.

എഐ കാമറ സ്ഥാപിച്ച പദ്ധതിയിലെ മുഴുവന്‍ വിവരങ്ങളും പരിശോധിക്കണമെന്ന ഹൈക്കോടതി നിര്‍ദേശം സര്‍ക്കാരിനേറ്റ തിരിച്ചടിയാണ്. കോടതിയുടെ ഇടപെടല്‍ പ്രതിപക്ഷത്തിനുള്ള അംഗീകാരമാണ്. തനിക്കും കെപിസിസി പ്രസിഡന്റെ കെ സുധാകരനുമെതിരായ കേസുകള്‍ക്കും ഇതേ അവസ്ഥയായിരിക്കും. വരുംദിവസങ്ങളില്‍ പ്രതിപക്ഷം കൂടുതല്‍ അഴിമതികള്‍ പുറത്തുകൊണ്ടുവരുമെന്നും സതീശന്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT