VD Satheesan pti
Kerala

സതീശൻ മന്ത്രിസഭയായി; കോൺഗ്രസിൽ നിന്ന് 11 മന്ത്രിമാർ, രണ്ട് വനിതകൾ; തിരുവഞ്ചൂർ സ്പീക്കർ, ഷാനിമോൾ ഡെപ്യൂട്ടി സ്പീക്കർ

അർഹരായ പലരെയും പരിഗണിക്കാൻ കഴിയാത്തതിൽ ദുഃഖമുണ്ടെന്ന് നിയുക്ത മുഖ്യമന്ത്രി. ഗസറ്റ് വിജ്ഞാപനം വരുമ്പോൾ അടുത്ത 'വിസ്മയം' പ്രതീക്ഷിക്കാമെന്നും സതീശൻ.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തിരുന്ന പുതിയ യുഡിഎഫ് സർക്കാരിലെ മന്ത്രിമാരുടെ ഔദ്യോഗിക പട്ടിക നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചു. കോൺഗ്രസിൽ നിന്ന് പതിനൊന്ന് മന്ത്രിമാരും ഘടകകക്ഷികളിൽ നിന്നുള്ള ഒമ്പത് മന്ത്രിമാരും അടങ്ങുന്നതാണ് പുതിയ നിര. ഏറെ നാളുകൾക്ക് ശേഷമാണ് കോൺഗ്രസ് മന്ത്രിസഭയിൽ രണ്ട് വനിതാ മന്ത്രിമാർ ഒരുമിച്ച് വരുന്നത് എന്ന സവിശേഷതയും ഈ പട്ടികയ്ക്കുണ്ട്. മുതിർന്ന നേതാവ് തിരുനഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറാകും. ഷാനിമോൾ ഉസ്മാനാണ് പുതിയ ഡെപ്യൂട്ടി സ്പീക്കർ. നഫീസത്ത് ബീവിക്ക് ശേഷം കാലങ്ങൾക്ക് ശേഷമാണ് ഒരു വനിത നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കർ പദവിയിലേക്ക് എത്തുന്നതെന്ന ചരിത്രപരമായ നേട്ടവും ഇതോടെ യാഥാർത്ഥ്യമാകുമെന്ന് നിയുക്ത മുഖ്യമന്ത്രി പറഞ്ഞു.

പ്രഖ്യാപിക്കപ്പെട്ട കോൺഗ്രസ് മന്ത്രിമാർ

രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെമുരളീധരൻ, എപി അനിൽകുമാർ, പിസി വിഷ്ണുനാഥ്, റോജി എം ജോൺ, ബിന്ദു കൃഷ്ണ, എം ലിജു, ടി. സിദ്ദിഖ്, കെഎ തുളസി, ഒജെ ജനീഷ് എന്നിവരാണ് കോൺഗ്രസിൽ നിന്ന് മന്ത്രിസഭയിലേക്ക് എത്തുന്നത്.

ഘടകകക്ഷികളിൽ നിന്ന് സി.പി. ജോൺ (CMP), മോൻസ് ജോസഫ് (കേരള കോൺഗ്രസ്), അനൂപ് ജേക്കബ് (കേരള കോൺഗ്രസ് - ജേക്കബ്), ഷിബു ബേബി ജോൺ (RSP) എന്നിവരും മന്ത്രിമാരാകും. മുസ്ലിം ലീഗിന്റെ മന്ത്രിമാരെ നേരത്തെ തന്നെ പാർട്ടി നേതൃത്വം പ്രഖ്യാപിച്ചിരുന്നു. ചീഫ് വിപ്പ് പദവി കേരള കോൺഗ്രസിനാണ് നൽകിയിട്ടുള്ളതെന്നും വ്യക്തിയെ ആ പാർട്ടി തന്നെ പ്രഖ്യാപിക്കുമെന്നും സതീശൻ വ്യക്തമാക്കി.

സാമൂഹികവും പ്രാദേശികവുമായ എല്ലാ ഘടകങ്ങളും കൃത്യമായി കണക്കിലെടുത്താണ് കോൺഗ്രസ് മന്ത്രിമാരെ തീരുമാനിച്ചതെന്ന് നിയുക്ത മുഖ്യമന്ത്രി പറഞ്ഞു. പാർട്ടിക്കായി അധ്വാനിച്ച, മന്ത്രിസ്ഥാനത്തിന് പൂർണ്ണമായും അർഹരായ ഒരുപാട് പേരെ പലവിധ പരിമിതികൾ കാരണം ഇത്തവണ പരിഗണിക്കാൻ സാധിച്ചിട്ടില്ല. ഇതിൽ തനിക്ക് വലിയ ദുഃഖമുണ്ട്. എഐസിസി നേതൃത്വത്തിന്റെ പൂർണ്ണമായ അനുവാദത്തോടെയാണ് ഈ അന്തിമ പട്ടിക തയ്യാറാക്കിയത്. "മുഖ്യമന്ത്രിയെക്കാൾ വലിയ ശ്രീനാരായണീയൻ ആരാണുള്ളത്" എന്ന ചോദ്യത്തോടെയാണ് സമുദായ സമവാക്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകിയത്.

മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് മുന്നണിയിൽ ഏകദേശ ധാരണയായിട്ടുണ്ടെന്ന് വി.ഡി. സതീശൻ വ്യക്തമാക്കി. പതിവുപോലെ തിങ്കളാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം വകുപ്പുകൾ അടങ്ങിയ കൃത്യമായ ലിസ്റ്റ് ഗവർണ്ണർക്ക് കൈമാറും. ഇത് സംബന്ധിച്ച ഔദ്യോഗിക ഗസറ്റ് വിജ്ഞാപനം പുറത്തുവരുമ്പോൾ 'അടുത്ത വിസ്മയം' പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Chief Minister-designate V.D. Satheesan has officially announced his Cabinet lineup for the incoming UDF government in Kerala. The Congress contingent features 10 ministers, including Ramesh Chennithala, PC Vishnunath, Bindu Krishna, and KA Thulasi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിമാരെ പ്രഖ്യാപിച്ച് ലീഗ്; പാറയ്ക്കല്‍ അബ്ദുള്ള രണ്ടര വര്‍ഷത്തിന് ശേഷം മന്ത്രിയാകും

പൊലീസുകാരിയായി പാര്‍വ്വതി; 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' പൂര്‍ത്തിയായി

'ഞാന്‍ നെഹ്‌റുവിയന്‍ സോഷ്യലിസ്റ്റ്, തെറ്റ് കണ്ടാല്‍ വിമര്‍ശിക്കണമെന്ന അഭിപ്രായക്കാരൻ'; വി ഡി സതീശന്‍

'കണ്ടാല്‍ അശ്വിന്റെ അമ്മയാണെന്നെ തോന്നൂ'; അധിക്ഷേപിച്ച സ്ത്രീയ്ക്ക് ദിയ കൃഷ്ണയുടെ മറുപടി

VD Satheesan Cabinet Live: ആറു പതിറ്റാണ്ടുകള്‍ക്ക് ശേഷം ആദ്യം, നാളെ സമ്പൂര്‍ണ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ, അറിയാം 21 മന്ത്രിമാരുടെ പട്ടിക

SCROLL FOR NEXT