CM Press conference 
Kerala

ലഹരിക്കേസിൽ അറസ്റ്റിലായവരെ നേരിട്ടറിയാം, പക്ഷേ എന്റെ സോഷ്യൽ മീഡിയ ടീമിൻറെ ഭാഗമല്ല; വി ഡി സതീശൻ

ഒരു ഉള്ളടക്കവും നീക്കണമെന്ന് മെറ്റയോട് താനോ തൻറെ ഓഫീസോ ആവശ്യപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തിരുവനന്തപുരം: എംഡിഎംഎയുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത മുഹമ്മദ് ഹുസൈനെയും അബ്ദുൾ സലാമിനെയും തനിക്ക് നേരിട്ട് അറിയാമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. എന്നാൽ ഇവർ തന്റെ സോഷ്യൽ മീഡിയ ടീമിന്റെ ഭാഗമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ നേതാവായിരുന്ന സമയത്തോ ഇപ്പോളോ തനിക്ക് സോഷ്യൽ മീഡിയ ടീമില്ലെന്നും കോർഡിനേറ്ററായി ആരെയും എവിടെയും നിയമിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നവകേരള സദസ്സുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ പോലീസിന്റെ ക്രൂരമായ ലാത്തിച്ചാർജിൽ പരിക്കേറ്റപ്പോഴാണ് ഹുസൈനെ താൻ ആദ്യമായി ഫോണിൽ വിളിക്കുന്നത്. രോഗവിവരങ്ങൾ അന്വേഷിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്ത കൂട്ടത്തിൽ സൗകര്യപ്പെടുമ്പോൾ വീട്ടിൽ വരാമെന്ന് പറഞ്ഞിരുന്നു. പിന്നീട് ആ പഞ്ചായത്തിൽ ഒരു പൊതുപരിപാടിക്ക് എത്തിയപ്പോൾ എംഎൽഎയ്ക്കും പാർട്ടി ഭാരവാഹികൾക്കുമൊപ്പമാണ് അദ്ദേഹത്തിന്റെ വീട്ടിൽ പോയത്. അതിൻറെ ഫോട്ടാകളും ലഭ്യമാണ്. പീന്നീട് പലപ്പോളായി മൂന്നോ നാലോ ഇടത്തുവച്ച് അദ്ദേഹം വന്നു കണ്ടിരുന്നു. ക്രൂരമായ മർദനമേറ്റ ഒരാളെന്ന നിലയിൽ ചേർത്തു നിർത്തിയിട്ടുണ്ട്. അറസ്റ്റിലാകുന്നത് വരെ അയാള്‍ക്ക് ഇത്തരമൊരു ലഹരിയിടപാടുണ്ടെന്ന് പാർട്ടിക്കോ മറ്റുള്ളവർക്കോ അറിവുണ്ടായിരുന്നില്ല.

ഇതോടൊപ്പം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ മെറ്റയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും സതീശൻ പ്രതികരിച്ചു. "മെറ്റയ്ക്ക് മുന്നിൽ ഞാൻ വലിയ സംഭവമാണെന്നാണ് പ്രചാരണം. സിഎംഒ കേരള എന്ന ഇൻസ്റ്റഗ്രാം പേജ് നിലനിർത്തിത്തരണമെന്ന അപേക്ഷ പോലും കഴിഞ്ഞ രണ്ടു മാസമായി അവർ ശരിയാക്കി നൽകിയിട്ടില്ല. എന്നെ അഭിനന്ദിച്ച പോസ്റ്റുകൾ വരെ മാധ്യമങ്ങളുച മെറ്റ നീക്കം ചെയ്തിട്ടുണ്ട്. എനിക്കോ എന്റെ ഓഫീസിനോ അത്തരം സ്വാധീനങ്ങളൊന്നുമില്ല, അത്തരത്തിലൊരു അപേക്ഷയും മെറ്റക്ക് നൽകിയിട്ടുമില്ല" അദ്ദേഹം പറഞ്ഞു. മാധ്യമങ്ങൾ ഈ വിഷയത്തിൽ പരാതി നൽകിയാൽ അതിനൊപ്പം നിൽക്കാൻ സർക്കാർ തയ്യാറാണെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.

Chief Minister V.D. Satheesan clarified that he knows the Youth Congress workers, Muhammed Hussain and Abdul Salam, who were recently arrested in an MDMA drug bust

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്‌പോണ്‍സര്‍ ജിഎസ്ടി വെട്ടിപ്പ് നടത്തി; കരാര്‍ നല്‍കിയത് നടപടിക്രമം പാലിക്കാതെ; മെസി സന്ദര്‍ശനത്തില്‍ മുന്‍ സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാകില്ല'

'വിഴിഞ്ഞത്ത് നിന്ന് കരമാര്‍ഗം ചരക്കുനീക്കം 18 മുതല്‍; മുണ്ടക്കൈ- ചൂരല്‍മല ദുരന്തബാധിതര്‍ക്ക് രണ്ടു ലക്ഷം രൂപ അധിക സഹായം'

'എന്തൊരു നടനാണ്, എങ്ങനെയാണ് ഇങ്ങനെ പെർഫോം ചെയ്യാൻ കഴിയുന്നത്'; ഫഹദിനൊപ്പമുള്ള അനുഭവം പറഞ്ഞ് ദുഷാര

'ആ ചിത്രത്തിലുള്ളത് സുഹൃത്തിന്റെ കുടുംബം; സ്ത്രീയും പുരുഷനും ഒന്നിച്ചിരുന്നാല്‍ ബിജെപി അപവാദം മാത്രം ചിന്തിക്കുന്നു'

'മാവേലിയെ എന്തിനാ ചവിട്ടിത്താഴ്ത്തിയത്?'; ഫീഡ് കത്തിച്ച് ഷൈന്‍ ടോം ചാക്കോ; ഇങ്ങേര് തുമ്മിയാലും പോയ്ന്റാണെന്ന് ആരാധകര്‍