ഫയല്‍ ചിത്രം 
Kerala

വി ഡി സതീശന്‍-ഐഎന്‍ടിയുസി പോര്: കെപിസിസി ഇടപെടുന്നു; ചന്ദ്രശേഖരനുമായി സുധാകരന്‍ കൂടിക്കാഴ്ച നടത്തും

വി ഡി സതീശന്റെ പരാമര്‍ശത്തിലുള്ള ഐഎന്‍ടിയുസിയുടെ അതൃപ്തി ചന്ദ്രശേഖരന്‍ കെപിസിസി നേതൃത്വത്തെ അറിയിക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഐഎന്‍ടിയുസിയും തമ്മിലുള്ള പോര് അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഇടപെടുന്നു. ഐഎന്‍ടിയുസി പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരനുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഇന്ന് രാവിലെ ചര്‍ച്ച നടത്തും. 

ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടന അല്ലെന്ന സതീശന്റെ പരാമര്‍ശമാണ് പ്രതിഷേധത്തിന് കാരണമായത്. ഇതേത്തുടര്‍ന്ന് ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ വി ഡി സതീശനെതിരെ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. 

വി ഡി സതീശന്റെ പരാമര്‍ശത്തിലുള്ള ഐഎന്‍ടിയുസിയുടെ അതൃപ്തി ചന്ദ്രശേഖരന്‍ കെപിസിസി നേതൃത്വത്തെ അറിയിക്കും. അതേസമയം പ്രശ്‌നം തീര്‍ക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെടും. സതീശനെതിരായ പ്രതിഷേധങ്ങള്‍ നിര്‍ത്താനും സുധാകരന്‍ നിര്‍ദേശം നല്‍കിയേക്കും. 

പാര്‍ട്ടി നേതൃത്വം വിശദീകരണം നല്‍കിയില്ലെങ്കില്‍ ഇന്ന് സതീശനെതിരെ തുറന്നടിക്കാനായിരുന്നു ഐഎന്‍ടിയുസിയുടെ നീക്കം. പന്ത്രണ്ടരക്ക് ചന്ദ്രശേഖരന്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഇതിനിടെയാണ് ഒത്തുതീര്‍പ്പിന് സാധ്യത തേടി കെ സുധാകരന്‍ പ്രശ്‌നത്തില്‍ ഇടപെട്ടത്. 

ഈ വാര്‍ത്ത കൂടി വായിക്കാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

കേന്ദ്ര ബജറ്റിൽ പ്രതീക്ഷയോടെ കേരളം, പാചകവാതക വില വീണ്ടും കൂട്ടി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു; വാണിജ്യ സിലിണ്ടറിന് 50 രൂപ കൂട്ടി

'രാഷ്ട്രീയ നേതാക്കളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍'; സി ജെ റോയി നിരീക്ഷണത്തിലായിരുന്നെന്ന് ആദായ നികുതി വകുപ്പ്

SCROLL FOR NEXT