നേതാക്കളോട് മാറി നില്‍ക്കാന്‍ പറയുന്ന വിഡി സതീശന്‍  
Kerala

'എടോ,.. എടോ.. ഇവിടെ നിന്ന് മിണ്ടരുത്, യോഗത്തിന് അച്ചടക്കം വേണ്ടേ?'; സ്‌റ്റേജില്‍ തിക്കിത്തിരക്കിയ നേതാക്കളോട് കയര്‍ത്ത് വിഡി സതീശന്‍

വേദിയില്‍ നേതാക്കളുടെ തിക്കും തിരക്കും കാരണം ജാഥാ ക്യാപ്റ്റനെ കാണാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞാണ് പ്രവര്‍ത്തകര്‍ ബഹളം തുടങ്ങിയത്.

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: പുതുയാഗയാത്രയുടെ സ്വീകരണപരിപാടിക്കിടെ നേതാക്കളും പ്രവര്‍ത്തകരും ബഹളം വച്ചതോടെ കയര്‍ത്ത് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വേദിയില്‍ നേതാക്കളുടെ തിക്കും തിരക്കും കാരണം ജാഥാ ക്യാപ്റ്റനെ കാണാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞാണ് പ്രവര്‍ത്തകര്‍ ബഹളം തുടങ്ങിയത്. പ്രസംഗം തുടങ്ങിയിട്ടും പ്രവര്‍ത്തകര്‍ ബഹളം വച്ചതോടെയാണ് സതീശന്‍ സ്വരം കടുപ്പിച്ചത്. 'എടോ.. എടോ സംസാരിക്കാതിരിക്ക്.. മിണ്ടരുത് ഇവിടെ നിന്ന്' എന്ന് പ്രവര്‍ത്തകരോട് താക്കീത് സ്വരത്തില്‍ സതീശന്‍ പറയുകയും ചെയ്തു.

പുതുയുഗ യാത്രയുടെ ഇടുക്കി ജില്ലയിലെ ആദ്യത്തെ പരിപാടിയാണ് അടിമാലിയില്‍ നടന്നത്. പ്രവര്‍ത്തകരെ താക്കീത് ചെയ്തതിന് പിന്നാലെ സ്റ്റേജില്‍ തിങ്ങി നിറഞ്ഞ് നിന്ന നേതാക്കളോട് മാറി നില്‍ക്കാനും സതീശന്‍ ആവശ്യപ്പെട്ടു. 'ഇവിടെ നിന്ന് മാറി നില്‍ക്ക്. യോഗത്തിന് അച്ചടക്കം വേണ്ടേ'യെന്ന് നേതാക്കളോട് സതീശന്‍ പറയുകയും ചെയ്തു.

നേരത്തെ കുറ്റ്യാടിയിലെ പുതുയാഗ യാത്രയുടെ പരിപാടിയ്ക്കിടെയും നേതാക്കളുടെ ഉന്തുംതള്ളുമുണ്ടായിരുന്നു. ജാഥയുടെ ശോഭ കെടുത്തുന്ന പ്രവര്‍ത്തനമായിരുന്നു നേതാക്കന്‍മാരുടെ ഭാഗത്തുനിന്നുണ്ടായതെന്ന വിമര്‍ശനം ഉയര്‍ന്നതോടെ അത് സ്‌നേഹതള്ളലായിരുന്നുവെന്നായിരുന്നു പിന്നീട് കോണ്‍ഗ്രസ് നേതാക്കളുടെ വിശദീകരണം

VD Satheesan lashes out at party leaders and workers for creating a commotion during the 'Puthuyaga Yathra' reception,

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ലബനനിലും വെടിനിര്‍ത്തണം, മരവിപ്പിച്ച ആസ്തികള്‍ വിട്ടുകിട്ടണം'; നിബന്ധനകളുമായി ഇറാന്‍; ചര്‍ച്ച പരാജയപ്പെട്ടാല്‍ ആക്രമണം കടുപ്പിക്കുമെന്ന് ട്രംപ്

ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി രജത് പടിദാര്‍; രാജസ്ഥാന് ജയിക്കാന്‍ വേണ്ടത് 210

കടന്നൽ കുത്തേറ്റ സ്ത്രീക്ക് രക്ഷകനായി കെഎസ്ആർടിസി ഡ്രൈവർ

ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി; പകരം സംവിധാനം കൊണ്ടുവരും; നടപടി യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍

'മാധ്യമങ്ങളെ ഉപയോഗിച്ച് വ്യക്തിഹത്യ നടത്തുന്നു. കലാപമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗം'; വി കുഞ്ഞികൃഷ്ണനെതിരെ പരാതി

SCROLL FOR NEXT