VD Satheesan Loyalists Form Group 
Kerala

കോൺഗ്രസിൽ 'സതീശൻ ഗ്രൂപ്പ്' രൂപപ്പെടുന്നു; അകലം പാലിച്ച് മുഖ്യമന്ത്രി, എ ഗ്രൂപ്പിനെയും കെസി പക്ഷത്തെയും പ്രതിരോധിക്കാൻ നീക്കം

അടുത്ത കാലത്തായി സതീശനുമായി അടുപ്പം പുലർത്തുന്ന രാജ്മോഹൻ ഉണ്ണിത്താൻ , ഷാഫി പറമ്പിലിനെതിരെ നടത്തിയ കടന്നാക്രമണം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്

Author : കെഎസ് ശ്രീജിത്ത്

തിരുവനന്തപുരം: എ ഗ്രൂപ്പിന്റെ തിരിച്ചുവരവിനുള്ള ശ്രമങ്ങൾക്കും കെസി വേണുഗോപാൽ പക്ഷത്തിന്റെ വർദ്ധിച്ചുവരുന്ന സ്വാധീനത്തിനുമിടയിൽ കോൺഗ്രസിൽ പുതിയൊരു അധികാരകേന്ദ്രമായി സംഘടിക്കാൻ മുഖ്യമന്ത്രി വിഡി സതീശനെ അനുകൂലിക്കുന്നവരുടെ നീക്കം. എന്നാൽ, തന്റെ പേരിൽ ഒരു ഗ്രൂപ്പ് രൂപീകരിക്കുന്നതിനോട് താല്പര്യമില്ലാത്ത മുഖ്യമന്ത്രി ഈ നീക്കങ്ങളിൽ നിന്ന് അകലം പാലിക്കുകയാണ്.

മന്ത്രിസഭയ്ക്കുള്ളിൽ ചില മന്ത്രിമാർ മുഖ്യമന്ത്രിയുടെ അധികാരത്തെ ചോദ്യം ചെയ്യുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതും, എതിർ ചേരികൾ രാഷ്ട്രീയ നീക്കങ്ങൾ ശക്തമാക്കിയതുമാണ് സതീശൻ അനുകൂലികളെ സംഘടിക്കാൻ പ്രേരിപ്പിച്ചത്. അനൗപചാരികമായ പിന്തുണ മാത്രം മതിയാകില്ലെന്നും, താല്പര്യങ്ങൾ സംരക്ഷിക്കാൻ സംഘടിതമായ ഒരു ഗ്രൂപ്പ് അനിവാര്യമാണെന്നുമാണ് ഇവരുടെ വിലയിരുത്തൽ. ഇതിന്റെ ഭാഗമായി പ്രാഥമിക യോഗം തിരുവനന്തപുരത്ത് ചേർന്നു.

"ജനവിധിയെ അട്ടിമറിക്കാനും സതീശൻ സർക്കാരിനെ അസ്ഥിരപ്പെടുത്താനും നടക്കുന്ന നീക്കങ്ങളെ പ്രതിരോധിക്കേണ്ടതുണ്ട്. എന്നാൽ വിഡി സതീശൻ ഈ നീക്കങ്ങളുടെ ഭാഗമായി ഉണ്ടാകില്ല," മുഖ്യമന്ത്രിയോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.

പ്രമുഖ നേതാക്കൾ മുന്നിൽ; ഉമ്മൻ ചാണ്ടിയുടെ പൈതൃകത്തെച്ചൊല്ലിയും പോര്

എംഎൽഎമാരായ കെ.പി. നൗഷാദ് അലി, എറണാകുളം ഡിസിസി പ്രസിഡന്റ് കൂടിയായ മുഹമ്മദ് ഷിയാസ്, കെ. നീലകണ്ഠൻ, എം. വിൻസെന്റ് എന്നിവർക്കൊപ്പം എം.പിമാരായ ഹൈബി ഈഡൻ, രാജ്മോഹൻ ഉണ്ണിത്താൻ, പാലോട് രവി എന്നിവരാണ് പുതിയ ഗ്രൂപ്പിന്റെ മുൻനിരയിലുള്ളത്. ലോക്‌സഭയിലെ കോൺഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷും കെ.പിസിസി ഭാരവാഹി സൂരജ് രവിയും അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

അതേസമയം, ഗ്രൂപ്പ് പോര് രൂക്ഷമായതോടെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ പൈതൃകത്തിന്മേലുള്ള അവകാശവാദവും ഇരുപക്ഷവും തമ്മിലുള്ള തർക്കത്തിന് കാരണമായിട്ടുണ്ട്. അടുത്ത കാലത്തായി സതീശനുമായി അടുപ്പം പുലർത്തുന്ന രാജ്മോഹൻ ഉണ്ണിത്താൻ, ഷാഫി പറമ്പിലിനെതിരെ നടത്തിയ കടന്നാക്രമണം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. ഉമ്മൻ ചാണ്ടിയുടെ അവസാന നാളുകളിൽ ഷാഫി അദ്ദേഹത്തെ കൈവിട്ടുവെന്ന ഉണ്ണിത്താന്റെ ആരോപണം, ഉമ്മൻ ചാണ്ടിയുടെ പൈതൃകം അവകാശപ്പെടാനുള്ള എ ഗ്രൂപ്പ് നേതാക്കളുടെ യോഗ്യതയെ ചോദ്യം ചെയ്യാനാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

"കോൺഗ്രസും യുഡിഎഫും നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഉണ്ണിത്താനെ ഉപയോഗിക്കുന്നത്. എഐസിസി നേതൃത്വവുമായി മുഖ്യമന്ത്രി കൂടിയാലോചന നടത്തുന്നില്ലെന്ന വിഷയം ഔദ്യോഗികമായി ഉന്നയിച്ചത് ഞങ്ങളാണ്. അതിന് ഞങ്ങളെ അപകീർത്തിപ്പെടുത്താനാണ് ഏറ്റവും ജനപ്രീതിയുള്ള എ ഗ്രൂപ്പ് നേതാക്കളിലൊരാളായ ഷാഫി പറമ്പിലിനെ ലക്ഷ്യം വെക്കുന്നത്. ഉണ്ണിത്താൻ ആർക്കുവേണ്ടിയാണ് സംസാരിക്കുന്നതെന്ന് എല്ലാവർക്കും അറിയാം," ഒരു മുതിർന്ന എ ഗ്രൂപ്പ് നേതാവ് പ്രതികരിച്ചു.

കെസി വേണുഗോപാൽ പക്ഷത്തിന്റെ സ്വാധീനത്തെ പ്രതിരോധിക്കാനും അധികാര ഘടനയിൽ അർഹമായ സ്ഥാനം ഉറപ്പിക്കാനും സംഘടിതമായി നിലകൊള്ളേണ്ടത് അനിവാര്യമാണെന്നാണ് സതീശൻ ക്യാമ്പിന്റെ നിലപാട്. പ്രധാന പദവികൾ കൈക്കലാക്കാൻ വേണുഗോപാൽ പക്ഷം നടത്തുന്ന തന്ത്രത്തിന്റെ ഭാഗമായാണ് എ ഗ്രൂപ്പ് വീണ്ടും സംഘടിക്കുന്നതെന്നും ഇവർ സംശയിക്കുന്നു.

Amid growing factional manoeuvring by the 'A' group and KC Venugopal loyalists, supporters of Kerala Chief Minister VD Satheesan have initiated moves to form an organised grouping within the Congress—holding an initial meeting in Thiruvananthapuram—even as Satheesan himself maintains distance from the exercise.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മയക്കി പിടികൂടി കോളറുമിട്ട് 'ചക്കകൊമ്പന്മാര്‍ വരുന്നുണ്ട് ഓടിക്കോ' എന്ന് പറയലല്ല നീതി; പ്രതികരിച്ച് മീനാക്ഷി അനൂപ്

ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുമായി അപ്പാനി ശരത്; 'റൂബി' ക്രിസ്മസിനെത്തും

പെരമ്പൂർ വിജയത്തിനെതിരായ കേസിൽ വിചാരണ നേരിടണം; മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ അപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി

സൗദിയിലെ ജിസാന്‍ പെട്രോളിയം റിഫൈനറിക്ക് നേരെ മിസൈല്‍ ആക്രമണം; നേപ്പാള്‍ സ്വദേശി മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

NISH-ൽ സൈൻ ലാംഗ്വേജ് പഠിക്കാം; 40 മണിക്കൂർ മതി