VD Satheessan meets PM Special Arrangement
Kerala

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി; ധനമന്ത്രി നിര്‍മ്മലയെയും കാണും

മുഖ്യമന്ത്രിയായ ശേഷം മോദിയുമായുള്ള വിഡി സതീശന്റെ ആദ്യ കൂടിക്കാഴ്ചയാണിത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വിഡി സതീശൻ. 20 മിനിട്ട് നീണ്ടതായിരുന്നു കൂടിക്കാഴ്ച. ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോ​ഗസ്ഥ സംഘവും മുഖ്യമന്ത്രിയെ അനു​ഗമിച്ചിരുന്നു. മുഖ്യമന്ത്രിയായ ശേഷം പ്രധാനമന്ത്രിയുമായുള്ള വി ഡി സതീശന്‍റെ ആദ്യ കൂടിക്കാഴ്ചയാണിത്. പ്രധാനമന്ത്രിയുടെ സേവാതീര്‍ത്ഥിലെ ഓഫീസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച .

സംസ്ഥാനത്തിന്റെ വികസന പദ്ധതികള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. റെയില്‍വേ വികസനം, തുറമുഖ പദ്ധതികള്‍, എയിംസ്, മെട്രോ തുടങ്ങി നിരവധി പദ്ധതികള്‍ക്കുള്ള കേന്ദ്രസഹായവും പിന്തുണയും മുഖ്യമന്ത്രി പ്രധാനമന്ത്രിയില്‍ നിന്നും തേടും. ഉച്ചയ്ക്ക് 2.30 ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനെയും മുഖ്യമന്ത്രി സന്ദര്‍ശിക്കും.

ആഭ്യന്തര മന്ത്രി അമിത് ഷായുമായി വിഡി സതീശന്‍ നാളെ കൂടിക്കാഴ്ച നടത്തും. അതിനുശേഷമാകും മുഖ്യമന്ത്രി കേരളത്തില്‍ തിരിച്ചെത്തുക. ഡല്‍ഹി സന്ദര്‍ശനത്തില്‍ കോണ്‍ഗ്രസ് സംഘടനാ വിഷയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ദേശീയനേതൃത്വവുമായി കൂടിക്കാഴ്ച നടത്തുമോയെന്ന് വ്യക്തമല്ല. സണ്ണി ജോസഫ് മന്ത്രിയായതോടെ, പുതിയ കെപിസിസി പ്രസിഡന്റ് നിയമനം നടത്തേണ്ടതുണ്ട്.

Chief Minister VD Satheesan-Prime Minister Narendra Modi meeting today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേപ്പാളിനെ പിടിച്ചുലച്ച് മിന്നല്‍ പ്രളയം, മരണം 95 ആയി, 105 ഇന്ത്യാക്കാര്‍ അടക്കം 400 ലേറെ പേരെ കാണാനില്ല; 77 കൈലാസ തീര്‍ത്ഥാടകരെക്കുറിച്ചും വിവരമില്ല, തിരച്ചിൽ

നേപ്പാള്‍ പ്രളയം: അടിയന്തര സഹായത്തിന് ഹെല്‍പ് ഡെസ്‌ക് തുടങ്ങി നോര്‍ക്ക

'ശബരീനാഥന്‍ മന്ത്രി ആകണമെന്ന് ആഗ്രഹമുണ്ടോ?'; ദിവ്യ എസ് അയ്യരുടെ മറുപടി ഇങ്ങനെ

റോബോട്ടില്‍ ഒളിപ്പിച്ച് മയക്കു മരുന്ന് കടത്ത്; 20.5 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

നേപ്പാളില്‍ മിന്നല്‍ പ്രളയത്തില്‍ 50 ലേറെ മരണം, 105 ഇന്ത്യക്കാരെ കാണാതായി, കുടുങ്ങിയവരില്‍ മലയാളി സംഘവും, ഇന്ന് തീവ്രമഴ മുന്നറിയിപ്പ്; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍