vd satheesan react rahul mamkootathil case SM ONLINE
Kerala

'ജയിപ്പിച്ച ജനങ്ങളോടുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസ് നിറവേറ്റി'; രാഹുലിനോട് രാജി ആവശ്യപ്പെടാന്‍ അധികാരമില്ലെന്ന് വി ഡി സതീശന്‍

ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. പരാതി ലഭിച്ചപ്പോള്‍ പുറത്താക്കി. ഇന്ത്യയിലെ ഏത് പാര്‍ട്ടിയാണ് ഇത്തരം ഒരു നടപടി എടുത്തിട്ടുള്ളത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് സംരക്ഷിക്കുന്നു എന്ന എല്‍ഡിഎഫ് നേതാക്കളുടെ ആരോപണങ്ങള്‍ തള്ളി പ്രതിപക്ഷ നേതാവ്. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. പരാതി ലഭിച്ചപ്പോള്‍ പുറത്താക്കി. ഇന്ത്യയിലെ ഏത് പാര്‍ട്ടിയാണ് ഇത്തരം ഒരു നടപടി എടുത്തിട്ടുള്ളത്. മന്ത്രി പി രാജീവിന് മറുപടിയില്ല, സ്വന്തം പാര്‍ട്ടിയിലെ ഇത്തരം ആരോപണങ്ങള്‍ അദ്ദേഹം പരിശോധിക്കട്ടെ എന്നും സതീശന്‍ പറഞ്ഞു.

ജയിപ്പിച്ച ജനങ്ങളോടുള്ള ഉത്തരവാദിത്തം നിറവേറ്റിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് അംഗമല്ല രാഹുല്‍ മാങ്കൂട്ടത്തില്‍. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് രാജിവയ്ക്കാന്‍ ആവശ്യപ്പെടുക. വിഷയത്തില്‍ തന്റെ നിലപാട് എന്താണ് എന്ന് കേരളത്തിലെ കുഞ്ഞുങ്ങള്‍ക്ക് വരെ അറിയാം. ഇക്കാര്യത്തില്‍ ഒന്നും പറയാനില്ല. ചെയ്യാനുള്ളതെല്ലാം പാര്‍ട്ടി ചെയ്തുതകഴിഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ പാര്‍ട്ടി തലത്തില്‍ ഉണ്ടായ എല്ലാ നടപടികളും നേതൃത്വം കൂട്ടായെടുത്തതാണ് എന്നും വി ഡി സതീശന്‍ പറഞ്ഞു. ഇപ്പോഴത്തെ നടപടികളില്‍ മറ്റ് പ്രതികരണങ്ങള്‍ക്കില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

കൊച്ചി മേയര്‍ തെരഞ്ഞെടുപ്പില്‍ ഒരു സഭയുടെയും സ്വാധീനം ഉണ്ടായിരുന്നില്ലെന്നും വിഡി സതീശന്‍ പറഞ്ഞു. കോര്‍പ്പറേഷന്‍ മേയര്‍ പദവി ലഭിക്കാന്‍ തന്നെ ലത്തീന്‍ സഭ പിന്തുണച്ചുവെന്ന പരാമര്‍ശത്തില്‍ ഉയര്‍ന്ന വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

vd satheesan react rahul mamkootathil case.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ യുദ്ധക്കപ്പല്‍ തകര്‍ന്ന് 87 പേര്‍ കൊല്ലപ്പെട്ടു; ആക്രമിച്ചത് അമേരിക്കന്‍ അന്തര്‍വാഹിനി- വിഡിയോ

പശ്ചിമേഷ്യൻ സംഘർഷം: ഉദ്ഘാടനത്തിന് കാത്ത് നിൽക്കാതെ സർവീസുമായി ഇത്തിഹാദ് റെയിൽ, ആശ്വാസത്തോടെ കുടുങ്ങികിടന്ന യാത്രക്കാർ

അമേരിക്ക ആക്രമിച്ചത് വിശാഖപട്ടണത്തു നിന്ന് മടങ്ങിയ ഇറാന്‍ കപ്പലിനെ; ഇന്ത്യയിലെത്തിയത് സൈനിക അഭ്യാസത്തിന്

ഒറ്റയാള്‍ പോരാട്ടം നയിച്ച് യാന്‍സണ്‍, 30 പന്തില്‍ 55; ന്യൂസിലന്‍ഡിന് 170 റണ്‍സ് വിജയലക്ഷ്യം

അവാര്‍ഡ് ജേതാവിനെ 'നായ' എന്ന് വിളിച്ചു, ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ക്കെതിരെ പരാതി

SCROLL FOR NEXT