vd satheesan 
Kerala

'പുറത്താക്കാന്‍ ഇന്നലെ തന്നെ തീരുമാനിച്ചു; ഈ പാര്‍ട്ടിയില്‍ അഭിമാനം; മുഖ്യമന്ത്രി അറസ്റ്റ് ഒഴിവാക്കുന്നത് ലൈവ് ആയി നിര്‍ത്താന്‍'

ഇതുപോലെ ഒരു കേസ് വന്നപ്പോള്‍ കുടപിടിച്ചുകൊടുക്കാതെ പൊലീസിന് കൈമാറുകയാണ് കെപിസിസി പ്രസിഡന്റ് ചെയ്തത്. എകെജി സെന്ററില്‍ പൊടിപിടിച്ചും മാറാല പിടിച്ചും ഇതുപോലെ ഒരുപാട് പരാതികള്‍ കിടക്കുന്നുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: രണ്ടാമത്തെ ലൈംഗികാരോപണ പരാതി ഉയര്‍ന്നതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ഇന്നലെ തന്നെ തീരുമാനിച്ചിരുന്നെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എല്ലാവരും ചേര്‍ന്ന് ഏകകണ്ഠമായാണ് തീരുമാനമെടുത്തതെന്നും സതീശന്‍ പറഞ്ഞു. തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് ഇന്നലെയാണോ ഇന്നാണോയെന്നതില്‍ പ്രസക്തിയില്ല. തന്റെ പാര്‍ട്ടിയില്‍ തനിക്ക് അഭിമാനമുണ്ട്. ഇത്തരമൊരു തീരുമാനം കൂട്ടായാണ് എടുത്തതെന്നും വിഡി സതീശന്‍ പറഞ്ഞു. ഇതുപോലെ ഒരു കേസ് വന്നപ്പോള്‍ കുടപിടിച്ചുകൊടുക്കാതെ പൊലീസിന് കൈമാറുകയാണ് കെപിസിസി പ്രസിഡന്റ് ചെയ്തത്. എകെജി സെന്ററില്‍ പൊടിപിടിച്ചും മാറാല പിടിച്ചും ഇതുപോലെ ഒരുപാട് പരാതികള്‍ കിടക്കുന്നുണ്ട്്. ഇനിയെങ്കിലും അവ പൊലീസിന് കൈമാറണം. കോണ്‍ഗ്രസിനെ ഉപദേശിക്കാന്‍ നടക്കുന്നവരോടാണ് ഇക്കാര്യം പറയുന്നതെന്നും സതീശന്‍ പറഞ്ഞു.

ആദ്യമെടുത്ത തീരുമാനം ശരിയായെന്ന് പുറത്താക്കിയ നടപടിയോടെ വ്യക്തമായി. ഇന്നലെയെടുത്ത തീരുമാനം ഇന്ന് പ്രഖ്യാപിച്ചുവെന്ന് മാത്രമേയുള്ളു. മിനിഞ്ഞാനാണ് കെപിസിസി അധ്യക്ഷന് പരാതി ലഭിക്കുന്നത്. ആ പരാതിയാണ് കെപിസിസിക്ക് ആദ്യമായി ലഭിച്ചത്. അതിന് മുമ്പ് അത്തരം പരാതിയൊന്നും വന്നിരുന്നില്ല. ആദ്യത്തെ പരാതിക്കാരി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി കെപിസിസി അധ്യക്ഷനും ലഭിച്ചിരുന്നു. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയശേഷമാണ് തങ്ങള്‍ക്ക് പരാതി ലഭിക്കുന്നത്. അതില്‍ നടപടിയെടുക്കുന്നതിന് മുമ്പ് തന്നെ പൊലീസ് തുടര്‍ നടപടി സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ടായിരുന്നു.

ഇനി രാഹുല്‍ രാജിവെക്കുകയോ വെക്കാതിരിക്കുകയോ എന്നൊക്കെ അദ്ദേഹത്തിന്റെ തീരുമാനമാണ്. എന്ത് തീരുമാനമെടുത്താലും കുഴപ്പമില്ല. ഇനി പാര്‍ട്ടിക്ക് യാതൊരു ബാധ്യതയുമില്ല. ഇനി ഒന്ന് രണ്ട് മാസം മാത്രമാണ് ബാക്കിയുള്ളത്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി കഴിഞ്ഞു. അതിനാല്‍ രാജിയുടെ കാര്യത്തില്‍ എന്തു തീരുമാനം വേണമെങ്കിലും എടുത്തോട്ടെ. ഇപ്പോഴും പീഡന കേസിലെ പ്രതി സിപിഎം എംഎല്‍എയായി ഇരിക്കുകയാണ്. അതേക്കുറിച്ച് ചോദിക്കാന്‍ ആരെങ്കിലും തയ്യാറാകുമോ? ഇത്തരമൊരു നടപടിയെടുക്കാന്‍ സിപിഎം തയ്യാറാകുമോ? അങ്ങനെയിരിക്കെയാണ് പരാതി ലഭിച്ചയുടനെ കോണ്‍ഗ്രസ് നേതാവിനെതിരെ തങ്ങള്‍ നടപടിയെടുത്തത്. ഇനി കോണ്‍ഗ്രസിനെ ഇക്കാര്യത്തില്‍ ചോദ്യം ചെയ്യാന്‍ കഴിയില്ല.

രാഹുലിനെതിരെ പരാതി ലഭിക്കുമെന്ന് മുഖ്യമന്ത്രിക്ക് നേരത്തെ അറിയാമായിരുന്നു. രാഹുലിനെതിരെ നടപടിയെടുക്കണമെന്ന് സര്‍ക്കാരിന് താത്പര്യമുണ്ടായിരുന്നില്ല. അങ്ങനെയായിരുന്നെങ്കില്‍ അറസ്റ്റ് നേരത്തെ ആകാമായിരുന്നു. തെരഞ്ഞെടുപ്പ് അവസാനിക്കുന്നതുവരെ ഈ വിഷയം ലൈവായി നിലനിര്‍ത്തുകയെന്ന ഉദ്ദേശമായിരുന്നു സിപിഎമ്മിനും സര്‍ക്കാരിനും ഉണ്ടായിരുന്നത്. ശബരിമല സ്വര്‍ണകൊള്ളയടക്കം മറച്ചുപിടിക്കാനായിരുന്നു ഈ കേസ് ലൈവായി നിലനിര്‍ത്തിയത്. കോണ്‍ഗ്രസ് പാര്‍ട്ടി ഗംഭീരമായ തീരുമാനമാണ് ഇപ്പോള്‍ സ്വീകരിച്ചത്. ഇത്തരത്തിലൊരു തീരുമാനം സിപിഎമ്മിന് എടുക്കാന്‍ കഴിയുമോയെന്നും വിഡി സതീശന്‍ ചോദിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സർക്കാരിനെ നാറ്റിക്കാനാണോ ഉദ്ദേശ്യം ?, സാധാരണക്കാരന്റെ കാര്യം നോക്കാന്‍ കോടതിയുണ്ട്, അത് ഓര്‍മ്മയിരിക്കട്ടെ !'; നിതിന്‍രാജിന്റെ മരണത്തില്‍ ഡിവൈഎസ്പിയെ 'കുടഞ്ഞ്' ഹൈക്കോടതി

പേരില്‍ എന്തിരിക്കുന്നു? ശ്രീരാമന്റെ പേരുള്ള ഒരാള്‍ക്ക് സദ്ഗുണങ്ങള്‍ ഉണ്ടായിരിക്കണമെന്നില്ല: ഡല്‍ഹി ഹൈക്കോടതി

'അവരാണ് ഇന്ത്യയുടെ ഭാവി; പഠിക്കാനും സ്വപ്‌നം കാണാനുമുള്ള അവകാശം ഞങ്ങളുടെ തലമുറ അര്‍ഹിക്കുന്നു'

CJP Jantar Mantar Protest Live: കേന്ദ്ര സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറായി സിജെപി; ഭരണഘടനാ ക്ലബ്ബിൽ ഉച്ചയ്ക്ക് 12.30-ന് ചർച്ച നടക്കും

സിഇടി ഭരണരീതി മാറ്റം ഏകപക്ഷീയമാകില്ല; എല്ലാവരുമായും ചര്‍ച്ച നടത്തുമെന്ന് മന്ത്രി റോജി എം ജോണ്‍