ബാനറില്‍ സവര്‍ക്കറുടെ ചിത്രം 
Kerala

ഭാരത് ജോഡോ യാത്രയില്‍ 'സവര്‍ക്കര്‍'; ട്രോളി പിവി അന്‍വര്‍; വീഡിയോ

കോണ്‍ഗ്രസ് എംഎല്‍എ അന്‍വര്‍ സാദത്ത് എംഎല്‍എയുടെ വീടിന് സമീപം കോട്ടായി ജങ്ഷനിലാണ് ബാനര്‍ സ്ഥാപിച്ചത്‌

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: രാഹുല്‍ ഗാന്ധി നയിക്കുന്ന ജോഡോ യാത്രയുടെ പ്രചാരണ ബാനറില്‍ സംഘപരിവാര്‍ നേതാവ് സവര്‍ക്കര്‍ ഇടംപിടിച്ചതിനെ പരിഹസിച്ച് ഇടത് എംഎല്‍എ പിവി അന്‍വര്‍. 'സംഘി എതാ സേവാഗ് ഏതാ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥ എന്ന കോറസും പാടിവരുന്ന ലീഗുകാരെ ഇത് സത്യമാണെന്ന് പറഞ്ഞ് മനസിലാക്കുന്നതാണ് ഇനി ടാസ്‌ക്' എന്നും അന്‍വര്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

എറണാകുളം ജില്ലിയലെ പര്യടനത്തിന്റെ ഭാഗമായി സ്ഥാപിച്ച സ്വാതന്ത്ര്യസമര സേനാനികളുടെ ബാനറിലാണ് വിഡി സവര്‍ക്കറുടെ ചിത്രം പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ സംഭവം വിവാദമായതിന് പിന്നാലെ സവര്‍ക്കറുടെ ചിത്രം മാറ്റി മഹാത്മഗാന്ധിയുടെ ചിത്രം പകരം ചേര്‍ക്കുകയും ചെയ്തു.

നെടുമ്പാശേരി അത്താണിയില്‍ സ്ഥാപിച്ച പ്രചാരണബോര്‍ഡിലാണ് സവര്‍ക്കറുടെ ചിത്രം സ്ഥാനം പിടിച്ചത്. കോണ്‍ഗ്രസ് എംഎല്‍എ അന്‍വര്‍ സാദത്ത് എംഎല്‍എയുടെ വീടിന് സമീപം കോട്ടായി ജങ്ഷനിലാണ് സംഭവം.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കണ്ണൂർ സീറ്റ്', നിലപാട് നാളെ പറയും; കെ സുധാകരൻ ഡൽഹിയിൽ മാധ്യമങ്ങളെ കാണും

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT