വീണാ ജോര്‍ജ് 
Kerala

വവ്വാലുകളുടെ സ്രവഫലം നെഗറ്റീവ്; മ്യൂട്ടേഷന്‍ സംഭവിച്ചിട്ടില്ല; 281 പേരുടെ ഐസൊലേഷന്‍ പൂര്‍ത്തിയായി

പുതുതായി 16 പേരാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടത്. എല്ലാവരും ലോ റിസ്‌ക് കാറ്റഗറിയില്‍ പെട്ടവരാണ്.

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പുതിയ നിപ കേസുകളൊന്നും ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിലവില്‍ ചികിത്സയില്‍ ഉള്ളവരുടെ ആരോഗ്യനിലതൃപ്തികരമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 36 പേരുടെ പരിശോധനാഫലമാണ് ഇനി വരാനുള്ളത്. ഇന്‍ഡക്‌സ് കേസിലെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ള 281 പേരുടെ ഐസൊലേഷന്‍ കഴിഞ്ഞതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പുതുതായി 16 പേരാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടത്. എല്ലാവരും ലോ റിസ്‌ക് കാറ്റഗറിയില്‍ പെട്ടവരാണ്. നിലവില്‍ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ 21 ദിവസം ഐസൊലേഷന്‍ പൂര്‍ത്തിയാക്കണം. നിപ സ്ഥിരീകരിച്ച് ആദ്യം മരിച്ച ആളുടെ കൃഷി സ്ഥലത്ത് നിന്ന് വവ്വാലുകളുടെ സ്രവം പരിശോധിച്ചിരുന്നുവെങ്കിലും ഫലം നെഗറ്റീവായിരുന്നു. 36 വവ്വാലുകളുടെ സാമ്പിളുകള്‍ നെഗറ്റീവ് ആണ്. ഈ വ്യക്തി പോയ മറ്റു സ്ഥലങ്ങളില്‍ നിന്നും സാമ്പിളുകള്‍ പരിശോധിക്കും- ആരോഗ്യമന്ത്രി പറഞ്ഞു.

വൈറസിന്റെ ജനിതക പഠനം പൂര്‍ത്തിയായെന്ന് പറഞ്ഞ മന്ത്രി, വൈറസിന് മ്യൂട്ടേഷന്‍ സംഭവിച്ചിട്ടില്ലെന്നും 2018 , 2019, 2021 മൂന്ന് തവണയും രോഗം സ്ഥിരീകരിച്ചത് ഒരേ വൈറസില്‍ നിന്നായിരുന്നു, ഇത്തവണയും രോഗം വരുത്തിയത് സമാന വൈറസില്‍ നിന്നാണെന്ന് മന്ത്രി പറഞ്ഞു. അതേസമയം പന്നി ചത്ത സംഭവത്തില്‍ അസ്വാഭാവികതകളൊന്നും നിലവില്‍ ഇല്ലെന്നും മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

വിന്റേജ് കോമ്പോയുടെ തിരിച്ചുവരവ്; കയ്യടി വാങ്ങാന്‍ ഉറച്ച് ഉര്‍വശിയും ജയറാമും; ചിരി പടര്‍ത്തി ടീസര്‍

'മുത്തേ...'; ശ്രദ്ധേയമായി 'സിൻ​ഗ'യിലെ പുതിയ ​ഗാനം

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

SCROLL FOR NEXT