ഫയല്‍ ചിത്രം 
Kerala

'മേഴ്‌സി അശേഷം ഇല്ലാത്ത കുട്ടിയാണ് മേഴ്‌സിക്കുട്ടിയമ്മ', ജലീല്‍ സാങ്കേതികമായി തോറ്റു; ജനം ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കിയെന്ന് വെള്ളാപ്പള്ളി 

തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഎം നേതാവും മന്ത്രിയുമായ മേഴ്‌സിക്കുട്ടിയമ്മയെ വിമര്‍ശിച്ച് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഎം നേതാവും മന്ത്രിയുമായ മേഴ്‌സിക്കുട്ടിയമ്മയെ വിമര്‍ശിച്ച് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മേഴ്‌സി അശേഷം ഇല്ലാത്ത കുട്ടിയാണ് മേഴ്‌സിക്കുട്ടിയമ്മ. മേഴ്‌സിക്കുട്ടിയമ്മയുടേത്‌ അര്‍ഹതപ്പെട്ട തോല്‍വിയാണ്. ജനകീയ മുഖമില്ലാത്തത് കൊണ്ട് തോറ്റത്. തെറ്റുതിരുത്തി മുന്നോട്ടുവരണമെന്നും വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടു.

മറ്റൊരു മന്ത്രിയായ കെ ടി ജലീല്‍ സാങ്കേതികമായി തോറ്റു. കാന്തപുരത്തിന്റെ അനുയായി എന്ന നിലയിലുള്ള സ്‌നേഹം അദ്ദേഹത്തിന് ഇല്ല. നന്മ ഇല്ലാത്തത് കൊണ്ടാണ് തോറ്റത്. അദ്ദേഹം ഉന്നത വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയായിരുന്നു. എന്നാല്‍ ഒരു വിഭാഗത്തിന് വേണ്ടി മാത്രം നിലക്കൊണ്ടു. മലപ്പുറം മന്ത്രി മാത്രമായി അദ്ദേഹം മാറി. കെ ടി ജലീലിന് ദൈവശിക്ഷ ലഭിച്ചു. ദൈവം ഉണ്ടെന്ന് മനസിലാക്കണം. രണ്ടു മന്ത്രിമാര്‍ക്കും ജനം ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കിയതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ആലപ്പുഴയില്‍ കോണ്‍ഗ്രസിന്റെ തോല്‍വിയില്‍ സന്തോഷമുണ്ട്. ജില്ലാ നേതാക്കള്‍ തന്നെ ഉപദ്രവിച്ചു. അതുകൊണ്ട് അവര്‍ക്ക് വീട്ടില്‍ ഊരുവിലക്ക് കല്‍പ്പിച്ചു. ജില്ലയിലെ ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയോടും വീട്ടില്‍ വരേണ്ടതില്ല എന്ന് പറഞ്ഞു. തന്നെ ഉപദ്രവിച്ച അവര്‍ക്കുള്ള വഴിയമ്പലമല്ല തന്റെ വീട്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ വീട്ടില്‍ കയറാന്‍ അനുവദിച്ചില്ല. ജനം പക്ഷേ എന്റെ നിലപാട് തിരിച്ചറിഞ്ഞു.ക്രൂരത കാണിച്ച കോണ്‍ഗ്രസുകാരെ ജനം ശിക്ഷിച്ചു. ആര്‍ക്കും വേണ്ടാത്ത പാര്‍ട്ടിയായി ദേശീയ പാര്‍ട്ടി മാറിയെന്നും അദ്ദേഹം പറഞ്ഞു.  ബിജെപിയുടെ കോണ്‍ഗ്രസ് മുക്ത ഭാരതം കേരളത്തില്‍ നടപ്പായെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന