Vellappally Natesan 
Kerala

'ഞങ്ങള്‍ക്കും യൂത്തുണ്ട്, കരി ഓയില്‍ ഒഴിക്കാനറിയാം'; ലിജുവിനെ വേദിയിലിരുത്തി യൂത്ത് കോണ്‍ഗ്രസിനെ വിമര്‍ശിച്ച് വെള്ളാപ്പള്ളി

കരി ഓയില്‍ ഒഴിക്കുമെന്ന പരാമര്‍ശത്തില്‍ ലിജു മറുപടി പറയണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: എസ്എന്‍ഡിപിക്കും യൂത്ത് വിങ് ഉണ്ടെന്നും, അവര്‍ക്കും കരി ഓയില്‍ ഒഴിക്കാന്‍ അറിയാമെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കോണ്‍ഗ്രസ് നേതാവ് എം ലിജുവിനെ വേദിയിലിരുത്തിയാണ് വെള്ളാപ്പള്ളി യൂത്ത് കോണ്‍ഗ്രസിനെ വിമര്‍ശിച്ചത്. കരി ഓയില്‍ ഒഴിക്കുമെന്ന പരാമര്‍ശത്തില്‍ ലിജു മറുപടി പറയണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

ലിജു പാവമാണ്. വഴിതെറ്റി ആ പാര്‍ട്ടിയില്‍ പോയതാണ്. അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ ഒരു യൂത്തന്‍ തൃശൂരില്‍ പറഞ്ഞത്, വെള്ളാപ്പള്ളിയുടെ കോലം കരിഓയില്‍ ഒഴിച്ചു കത്തിച്ചാല്‍ സമ്മാനം നല്‍കുമെന്ന്. ഊത്തുകാരനാണ്. അവന്‍ വെറുമൊരു പൊണ്ണനാണ്. എന്നെ കത്തിച്ചാലും എന്റെ അഭിപ്രായം മാറുമോയെന്നും വെള്ളാപ്പള്ളി ചോദിച്ചു.

യൂത്ത് കോണ്‍ഗ്രസിനെതിരായ വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശത്തിന് ലിജു വേദിയില്‍ വെച്ചു തന്നെ മറുപടി നല്‍കി. കത്തിക്കലും ഹിംസയും ആരു പിന്തുടര്‍ന്നാലും അതിനോട് മനുഷ്യത്വമുള്ളവര്‍ക്ക് യോജിക്കാന്‍ സാധിക്കില്ല. സംഭാഷണം വാദിക്കാനും ജയിക്കാനുമല്ല എന്നാണ് ഗുരുദേവന്‍ പറഞ്ഞത്. നിങ്ങളുടെ വാദം നിങ്ങളുടേതാണ്. സത്യത്തിന്റെ പാതയില്‍ ഏവര്‍ക്കും യോജിക്കാവുന്നതാണെന്നും ലിജു പറഞ്ഞു.

SNDP Yogam General Secretary Vellappally Natesan said that SNDP also has a youth wing and they too know how to pour black oil.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാത്സംഗക്കേസില്‍ രാഹുലിന് നിര്‍ണായകം; മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

പുല്‍പ്പള്ളി സീതാദേവി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞു, പാപ്പാനെ കുടഞ്ഞെറിഞ്ഞു; ആളുകള്‍ ചിതറിയോടി- വിഡിയോ

ട്രാക്കില്‍ അറ്റകുറ്റപ്പണികള്‍ ; ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം

'ആരോഗ്യപ്രശ്‌നങ്ങളില്ല'; തൊടുപുഴയില്‍ പി ജെ ജോസഫ് വീണ്ടും മത്സരിക്കും

ഇഷ്ടപ്പെട്ട യുവതിയുടെ കുടുംബത്തിന്റെ മതിപ്പ് നേടാന്‍ വാഹനാപകടം സൃഷ്ടിച്ചു, 'രക്ഷകനായി' എത്തിയ യുവാവും സുഹൃത്തും അറസ്റ്റില്‍

SCROLL FOR NEXT