വെള്ളാപ്പള്ളി നടേശന്‍ 
Kerala

Kerala Election 2026: 'പിണറായി വിജയന്‍ മുഖ്യമന്ത്രി ആവണമെന്നാണ് ആഗ്രഹം, കോണ്‍ഗ്രസില്‍ മൂന്നു നാല് പേര്‍ മുഖ്യമന്ത്രിയാവാന്‍ കാത്തിരിക്കുന്നു'

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: പിണറായി വിജയന്‍ മുഖ്യമന്ത്രി ആവണമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പണമിറക്കി നയത്തിയ പ്രചാരണവും വാശിയേറിയ പോരാട്ടവുമാണ് ഇക്കുറി നടന്നതെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ചിലയിടത്തു രണ്ടുപേര്‍ തമ്മിലുള്ള മത്സരമാണെന്നും ആലപ്പുഴയില്‍ ചിത്തരഞ്ചന്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ആകെയുള്ള തെരഞ്ഞെടുപ്പുഫലം പ്രവചിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. എന്‍ഡിഎയ്ക്ക് വോട്ട് കൂടും. എന്നാല്‍ അക്കൗണ്ട് തുറക്കാന്‍ കഴിയുമോ എന്ന് പറയാനാവില്ലെന്നും ആലപ്പുഴയില്‍ വോട്ട് ചെയ്തശേഷം അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി പദവിയിലേക്ക് ആരെ പിന്തുണയ്ക്കുമെന്ന ചോദ്യത്തിന് എല്ലാവരും യോഗ്യരാണെന്ന് വെള്ളാപ്പള്ളി പ്രതികരിച്ചു. കോണ്‍ഗ്രസില്‍ മൂന്നു നാല് പേര്‍ മുഖ്യമന്ത്രിയാവാന്‍ കാത്തിരിക്കുന്നു. ജനിക്കാന്‍ പോകുന്ന കൊച്ചിന്റെ പേര് ഇടേണ്ട കാര്യം ഇപ്പോഴില്ല. നൂറ് സീറ്റ് നേടും എന്നെല്ലാമുള്ള അവകാശവാദങ്ങളെല്ലാം നടക്കുമോയെന്ന് കാത്തിരുന്നുകാണാമെന്നും അദ്ദേഹം പറഞ്ഞു.

Vellappally Natesan election prediction kerala assembly election 2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala Election 2026 live: കനത്ത പോളിങ് , 60 ശതമാനം പിന്നിട്ടു, എറണാകുളം മുന്നില്‍

ഒറ്റ കളി കൊണ്ട് അളക്കണ്ട; ചെയ്‌സിങ് റെക്കോര്‍ഡില്‍ മില്ലറുടെ തട്ട് താണുതന്നെ ഇരിക്കും!

'അന്ന് എനിക്ക് 8 വയസ്, നിനക്ക് 12'; പ്രിയ കൂട്ടുകാരന് പിറന്നാൾ ആശംസകൾ നേർന്ന് സാനിയ അയ്യപ്പൻ

ചോറും പരിപ്പു കറിയും, ​ഗുണം കിട്ടണമെങ്കിൽ ഇങ്ങനെ കഴിക്കണം

'യുഡിഎഫിന് 100 സീറ്റുകള്‍ വരെ സാധ്യത, പേരാവൂരില്‍ ഒരു അട്ടിമറിയുണ്ടാകില്ല'

SCROLL FOR NEXT