വെള്ളാപ്പള്ളി നടേശന്‍ 
Kerala

'രാഹുലിന്റെ പുണ്യാള പരിവേഷം അഴിഞ്ഞുവീണു, സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രിയും വീഴും'

സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്കെതിരെ പത്മകുമാര്‍ മൊഴി നല്‍കിയ പശ്ചാത്തലത്തിലാണ് വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രിയും വീഴുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശന്‍. സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്കെതിരെ പത്മകുമാര്‍ മൊഴി നല്‍കിയ പശ്ചാത്തലത്തിലാണ് വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം.

ശബരിമല സ്വര്‍ണകൊള്ളയില്‍, പത്മകുമാര്‍ കുഴപ്പക്കാരനാണെന്ന് പണ്ടേ പറഞ്ഞിട്ടുണ്ട്. സ്വന്തം ആസ്തി വര്‍ധിപ്പിക്കാനാണ് പത്മകുമാര്‍ എപ്പോഴും ശ്രമിച്ചത്. തന്ത്രിയാണ് എല്ലാത്തിനും മൂലം. അന്വേഷണം ശരിയായി പോയാല്‍ തന്ത്രിയില്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു.

ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെയും വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തി. എംഎല്‍എ സ്ഥാനം രാഹുല്‍ രാജിവെക്കണോ വേണ്ടയോ എന്നത് അദ്ദേഹവും പാര്‍ട്ടിയും ആണ് തീരുമാനിക്കേണ്ടത്. പൊതുസമൂഹത്തില്‍ രാഹുലിനുണ്ടായിരുന്ന പുണ്യാള പരിവേഷം അഴിഞ്ഞുവീണു. ആദ്യം ന്യായീകരിക്കാന്‍ ശ്രമിച്ചു. കേസില്ല എന്ന് പറഞ്ഞ് പുണ്വാളനാകാന്‍ ശ്രമിച്ചു. ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴെല്ലാം തനിക്കെതിരെ പരാതിയില്ലല്ലോ, കേസില്ലല്ലോ എന്നൊക്കെയാണ് രാഹുല്‍ പ്രതികരിച്ചത്. ഇനി എന്തുചെയ്യണമെന്ന് രാഹുലിന്റെ മനഃസാക്ഷി തീരുമാനിക്കട്ടെ. അദ്ദേഹത്തെ മഷിയിട്ട് നോക്കിയാല്‍ പോലും കാണാത്ത സ്ഥിതിയാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

തെറ്റ് ചെയ്യാത്തവര്‍ ആരുമില്ലെന്ന് പറഞ്ഞ വെള്ളാപ്പള്ളി വലിയ രാഹുല്‍ മാങ്കൂട്ടത്തില്‍മാര്‍ ഏറെയുണ്ടെന്നും പക്ഷേ ആരും പുണ്യാളനാകാന്‍ ശ്രമിച്ചിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. രാഹുലിനെ താങ്ങിയവരും പിന്തള്ളിയവരും കോണ്‍ഗ്രസില്‍ തന്നെയുണ്ട്. ഇത് കോണ്‍ഗ്രസിന്റെ സര്‍വ്വനാശത്തിന് കാരണമാക്കിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Vellappally Natesan says Rahul Mamkootathils image has been shattered

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കളമശേരിയില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി; ട്രെയിന്‍ ഗതാഗതം താറുമാറായി

പതിമൂന്നുകാരിക്ക് പീഡനം; രണ്ടാനച്ഛന് 78 വര്‍ഷം കഠിന തടവും പിഴയും

ഉണക്കമുന്തിരി ദിവസവും വെള്ളത്തിൽ കുതിർത്തു കഴിക്കാം, ​ഗുണങ്ങളേറെ

ഗോവയില്‍ 77 അടി ഉയരത്തില്‍ രാമന്റെ പ്രതിമ; രാമായണ തീം പാര്‍ക്ക്; ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ഗര്‍ഡര്‍ വീണ് അപകടം, അരൂര്‍ - തുറവൂര്‍ ആകാശപാത കരാര്‍ കമ്പനി കരിമ്പട്ടികയില്‍

SCROLL FOR NEXT