VG Manamohan  ഫെയ്സ്ബുക്ക്
Kerala

ശാസ്ത്രസാഹിത്യപരിഷത്ത് മുന്‍ സംസ്ഥാന സെക്രട്ടറി വി ജി മനമോഹന്‍ അന്തരിച്ചു

കേരള ശാസ്ത്രസാഹിത്യപരിഷത്ത് മുന്‍ സംസ്ഥാന സെക്രട്ടറിയും സംസ്ഥാന ട്രഷററും ആയിരുന്ന വി ജി മനമോഹന്‍ അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരള ശാസ്ത്രസാഹിത്യപരിഷത്ത് മുന്‍ സംസ്ഥാന സെക്രട്ടറിയും സംസ്ഥാന ട്രഷററും ആയിരുന്ന വി ജി മനമോഹന്‍ അന്തരിച്ചു. ജനകീയാസൂത്രണ പരിപാടിയുടെ മര്‍മമായി സംസ്ഥാന ആസൂത്രണബോര്‍ഡില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡോ ടി എം തോമസ് ഐസക് ധനമന്ത്രിയായിരിക്കെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. മണ്‍വിളയിലെ വീട്ടിലെ പൊതുദര്‍ശനത്തിനു ശേഷം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ശരീരം വൈദ്യ വിദ്യാര്‍ഥികള്‍ക്കു പഠിക്കാനായി നല്‍കും.

സമ്പൂര്‍ണ സാക്ഷരതായജ്ഞം, ജനകീയാസൂത്രണം, പഠനകോണ്‍ഗ്രസ് എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2006ലെ എല്‍ഡിഎഫ് മന്ത്രിസഭയില്‍ ഡോ. തോമസ് ഐസക്കിന്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുമ്പോള്‍ മനമോഹന്‍ സഹകരണവകുപ്പ് അഡീഷണല്‍ ഡയറക്ടറുമായിരുന്നു. കിഴക്കുംകര ലൈബ്രറി, കിഴക്കുംകര ഗ്രാമശാസ്ത്ര സമിതി എന്നിവിടങ്ങളില്‍ നിന്നായിരുന്നു മനമോഹന്റെ പൊതുപ്രവര്‍ത്തനത്തിന്റെ തുടക്കം.

പിന്നീട് പരിഷത്തായി പ്രധാന തട്ടകം. എം പി പരമേശ്വരനായിരുന്നു പ്രധാന ഊര്‍ജ സ്രോതസ്സ്. പരിഷത്തിന്റെ സംസ്ഥാന സെക്രട്ടറി, ട്രഷറര്‍, തിരുവനന്തപുരം ജില്ല സെക്രട്ടറി ഒക്കെയായിരുന്നു മനമോഹന്‍. പിന്നീട് ജനകീയാസൂത്രണം വന്നതോടെ ഡോ തോമസ് ഐസക്കിന്റെ പ്രധാന സഹപ്രവര്‍ത്തകനായി മനമോഹന്‍ മാറി.

1986-ല്‍ പരിഷത്ത് നടത്തിയ ഹാലി ധൂമ ഹേതുവിന്റെ വരവോടെയുള്ള സയന്‍സ് ഒളിമ്പ്യാഡ്, 1987ലെ പരിഷത്തിന്റെ പ്രസിദ്ധമായ ജനകീയാരോഗ്യ സര്‍വേ, പരിഷത്ത് 1987ല്‍ ഭോപ്പാലിലേക്കു നടത്തിയ സയന്‍സ് ട്രെയിന്‍, സാക്ഷരത പ്രസ്ഥാനം എന്നിവയിലെല്ലാം പ്രധാന ആസൂത്രക്കാരില്‍ ഒരാളായിരുന്നു മനമോഹന്‍. വി ജി മനമോഹന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.

VG Manamohan passes away

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്റെ പേര് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?'; വടകരയിലെ ഫ്‌ലാറ്റ് വിവാദത്തില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍

കേരള കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് തോമസ് കുതിരവട്ടം അന്തരിച്ചു

'നിയമവിരുദ്ധമായി സര്‍ക്കാര്‍ ഫണ്ട് ചെലവഴിക്കുന്നു'; നവകേരള സര്‍വേക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ തസ്തികയിൽ ജോലി നേടാം; അവസാന തീയതി ജനുവരി 31

15 നും 24 നും ഇടയില്‍ പ്രായമുള്ളവരില്‍ എച്ച്‌ഐവി അണുബാധ വര്‍ധിക്കുന്നു; ചെറുപ്പക്കാര്‍ ചതിക്കുഴിയില്‍ വീഴരുതെന്ന് മന്ത്രി വീണാ ജോര്‍ജ്

SCROLL FOR NEXT