കൊച്ചി: വ്യാജ രേഖ ചമച്ച് അധ്യാപന ജോലിയുടെ അഭിമുഖത്തിനായി അട്ടപ്പാടി കോളജില്‍ വിദ്യയെത്തിയ ദിവസത്തെ സിസി ടിവി ദൃശ്യങ്ങളില്‍ വ്യത്യസ്ത പ്രതികരണങ്ങളുമായി കോളജ് പ്രിന്‍സിപ്പലും പൊലീസും. 12 ദിവസത്തെ സിസിടിവി ബാക്ക് അപ്പ് ഉണ്ടെന്നും ദൃശ്യങ്ങള്‍ ഓഫീസില്‍ ശേഖരിച്ചു വച്ചതായും പ്രിന്‍സിപ്പല്‍ പറഞ്ഞു. ബയോഡാറ്റ ഒഴികെ സ്വയം സാക്ഷ്യപ്പെടുത്താതെ നല്‍കിയ രേഖകള്‍ എല്ലാം കോളജിലുണ്ടെന്നും പ്രിന്‍സപ്പില്‍ പറഞ്ഞു.
വിദ്യയെത്തുന്ന സിസി ടിവി ദൃശ്യങ്ങള്‍ കോളജില്‍ ലഭ്യമല്ലെന്നായിരുന്നു കോളജില്‍ പരിശോധനയ്ക്ക് എത്തിയ അഗളി സിഐ സലീമിന്റെ വിശദീകരണം. സിസിടിവിയില്‍ ആറ് ദിവസത്തെ ബാക്ക് അപ് മാത്രമാണുള്ളത്. അവിടെ നിന്ന് അഭിമുഖത്തിന് എത്തിയപ്പോള്‍ ഹാജരാക്കിയ രേഖകളെല്ലാം ശേഖരിക്കുകയും അധ്യാപകരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തതായും സിഐ പറഞ്ഞു. വിദ്യയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താല്‍ മാത്രമേ കൃത്യമായ വിവരം കിട്ടൂകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, അട്ടപ്പാടി ഗവണ്‍മെന്റ് കോളജ് പ്രിന്‍സിപ്പലിന്റെ മൊഴി അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്തി. ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉണ്ടായിരുന്നവരില്‍ നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. ബോര്‍ഡിലുണ്ടായിരുന്ന എല്ലാവരും ചേര്‍ന്നാണ് വ്യാജരേഖയെന്ന നിഗമനത്തിലെത്തിയതെന്നാണ് പ്രിന്‍സിപ്പലിന്റെ മൊഴി.
2018-19,2020-21 വര്‍ഷങ്ങളില്‍ മഹാരാജാസില്‍ പഠിപ്പിച്ചുവെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി, 2022 ജൂണ്‍ മുതല്‍ 2023 മാര്‍ച്ച് വരെ കാലയളവിലാണ് നേരത്തെ വിദ്യ കരിന്തളം ഗവ കോളജില്‍ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വ്യാജ രേഖയുമായി വിദ്യ അട്ടപ്പാടി കോളജിലുമെത്തിയത്. സംശയം തോന്നിയ അട്ടപ്പാടി കോളജ് പ്രിന്‍സിപ്പല്‍ രേഖാമൂലം മഹാരാജസ് കോളജിനോട് വിവരം തേടിയതിന് പിന്നാലെയാണ് വിദ്യയുടെ കള്ളത്തരം പുറത്തുവന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates