കെ വിദ്യ/ ഫെയ്‌സ്ബുക്ക്‌ 
Kerala

വിദ്യയെ പിടികൂടിയത് സുഹൃത്തിന്റെ വീട്ടില്‍ നിന്ന്; 15 ദിവസത്തിന് ശേഷം കസ്റ്റഡിയില്‍, നാളെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കും

വിദ്യയ്ക്ക് വേണ്ടിയുള്ള അന്വേഷണം പൊലീസ് മനപ്പൂര്‍വ്വം വൈകിപ്പിക്കുകയാണ് എന്ന് ആരോപണം ഉയര്‍ന്നിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് കാണിച്ച് കോളജുകളില്‍ അധ്യാപക ജോലിക്ക് ശ്രമിച്ച കേസില്‍ മുന്‍ എസ്എഫ്‌ഐ നേതാവ് കെ വിദ്യയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത് സുഹൃത്തിന്റെ വീട്ടില്‍ നിന്ന്. കേസ് എടുത്ത് പതിനഞ്ച് ദിവസത്തിന് ശേഷമാണ് വിദ്യയെ പിടികൂടിയത്. വിദ്യയ്ക്ക് വേണ്ടിയുള്ള അന്വേഷണം പൊലീസ് മനപ്പൂര്‍വ്വം വൈകിപ്പിക്കുകയാണ് എന്ന് ആരോപണം ഉയര്‍ന്നിരുന്നു. 

മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മേപ്പയ്യൂര്‍ കുട്ടോത്തുനിന്ന് അഗളി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. മേപ്പയൂര്‍, വടകര ഭാഗങ്ങളിള്‍ വ്യാപക തെരച്ചില്‍ അഗളി പൊലീസ് നടത്തിയിരുന്നു. വെളുപ്പിന് മൂന്നുമണിയോടെ വിദ്യയെ അഗളി ഡിവൈഎസ്പി ഓഫീസില്‍ എത്തിക്കും എന്നാണ് പ്രാഥമിക വിവരം. ശേഷം, മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കും. 

വിദ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത ആഴ്ചയിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യയെ കസ്റ്റഡിയില്‍ എടുത്തത്. ജാമ്യം നിഷേധിക്കാനുള്ള കുറ്റം ചെയ്തിട്ടില്ലെന്നും അവിവാഹിതയാണെന്നും ആ പരിഗണന നല്‍കണമെന്നുമാണ് ജാമ്യാപേക്ഷയില്‍ വിദ്യ പറഞ്ഞിരുന്നത്. 

പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ കോളജിലെ മലയാളം ഗെസ്റ്റ് ലക്ചറര്‍ തസ്തികയില്‍ നിയമനത്തിന് എറണാകുളം മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണു കേസ്.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

'45 മിനിറ്റ് സിപിആര്‍ നല്‍കി, ജീവന്‍ രക്ഷിക്കാനായില്ല'; നാനാ പടേക്കറുടെ മരണത്തില്‍ ഡോക്ടര്‍

തിരശീലയില്‍ വിസ്മയം തീര്‍ത്ത പ്രതിഭയ്ക്ക് വിട; രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി

'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍