വി ഡി സതീശന്‍ 
Kerala

'അനുമതിയില്ലാതെ വിദേശഫണ്ട്'; വിഡി സതീശനെതിരെ വിജിലന്‍സ് അന്വേഷണം

പ്രളയശേഷം പറവൂര്‍ മണ്ഡലത്തില്‍ നടപ്പാക്കിയ പുനര്‍ജനി പദ്ധതിയെ കുറിച്ചാണ് അന്വേഷണം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വിജിലന്‍സ് അന്വേഷണം. പ്രളയശേഷം പറവൂര്‍ മണ്ഡലത്തില്‍ നടപ്പാക്കിയ പുനര്‍ജനി പദ്ധതിയെ കുറിച്ചാണ് അന്വേഷണം. കേന്ദ്ര അനുമതി ഇല്ലാതെ വിദേശത്തുനിന്ന് പണം പിരിച്ചുവെന്നാണ് ആരോപണം.

2018ലെ പ്രളയശേഷം വിഡി സതീശന്‍ വിദേശത്തുപോയി പണം പിരിക്കുകയും പറവൂര്‍ മണ്ഡലത്തില്‍ പുനര്‍ജനി എന്നപേരില്‍ പുനരധിവാസ പദ്ധതി നടപ്പാക്കുകയും ചെയ്തിരുന്നു. വിദേശത്ത് നിന്ന് പണപ്പിരിവ് നടത്തിയത് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെയാണെന്നും  ഇത് ചട്ടലംഘനമാണെന്നുമായിരുന്നു പരാതി. ചാലക്കുടിയിലെ കാതികൂടം
ആക്ഷന്‍ കൗണ്‍സിലാണ് പരാതി നല്‍കിയത്.

ഒരുവര്‍ഷം മുന്‍പ് വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയ പരാതിയില്‍ രഹസ്യ അന്വേഷണം നടത്തുകയും പ്രതിപക്ഷനേതാവിനെതിരെ കേസ് എടുക്കാന്‍ സ്പീക്കറുടെ അനുമതി തേടുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ കേസ് എടുക്കാന്‍ തന്റെ അനുമതിയാവശ്യമില്ലെന്ന മറുപടിയാണ് സ്പീക്കര്‍ നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിഡി സതീശനെതിരെ വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21