kerala Vigilance 
Kerala

അനര്‍ട്ട് ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം; നടപടി രമേശ് ചെന്നിത്തലയുടെ പരാതിയില്‍

പ്രാഥമിക അന്വേഷണം പൂര്‍ത്തിയായാല്‍ തുടര്‍നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പി.എം കുസും പദ്ധതിയുടെ മറവില്‍ അനര്‍ട്ടില്‍ നൂറുകോടിയോളം രൂപയുടെ ക്രമക്കേട് നടന്നുവെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണം. അനര്‍ട്ടില്‍ നടന്ന ക്രമവിരുദ്ധ നടപടികളെക്കുറിച്ചും പിഎം കുസും പദ്ധതിയുടെ ടെണ്ടറില്‍ നടന്ന അഴിമതികളെക്കുറിച്ചും വെരിഫിക്കേഷന്‍ നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യൂറോയ്ക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. രമേശ് ചെന്നിത്തല എംഎല്‍എയുടെ പരാതിയിലാണ് നടപടി.

തിരുവവന്തപുരം സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് 1 മുഖേനെയാണ് നടപടികള്‍ പുരോഗമിക്കുന്നത്. പ്രാഥമിക അന്വേഷണം പൂര്‍ത്തിയായാല്‍ തുടര്‍നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. രമേശ് ചെന്നിത്തല നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് ഉത്തരമായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കേരളത്തിലെ കര്‍ഷകര്‍ക്ക് സൗജന്യ സൗരോര്‍ജ പമ്പുകള്‍ നല്‍കുന്ന പിഎം കുസും പദ്ധതിയുമായി ബന്ധപ്പെട്ട് കോടികളുടെ ക്രമക്കേടുകള്‍ അനര്‍ട്ടില്‍ നടന്നു എന്നായിരുന്നു മുന്‍ പ്രതിപക്ഷ നേതാവിന്റെ ആരോപണം. ടെണ്ടര്‍ മുതല്‍ തുടങ്ങിയ ക്രമക്കേട് കമ്പനികള്‍ക്ക് സോളാര്‍ പാനലുകളില്‍ സ്ഥാപിക്കുന്നതില്‍ ഉയര്‍ന്ന തുക നല്‍കുന്നതു വരെ ചെന്നെത്തി. ഇതുമൂലം 100 കോടിയില്‍ പരം രൂപയുടെ നഷ്ടമാണ് സര്‍ക്കാരിനുണ്ടായത് എന്നും രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.

ആദ്യ ടെന്‍ഡറില്‍ ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്ത അതിഥി സോളര്‍ എന്ന കമ്പനി പിന്നീട് പിന്‍മാറി. വളരെ ഉയര്‍ന്ന തുകയ്ക്കാണ് രണ്ടാം ടെന്‍ഡര്‍ അംഗീകരിച്ചത്. കേന്ദ്രം നിശ്ചയിച്ച നിരക്കിനെക്കാള്‍ 145 ശതമാനം അധികമായിരുന്നു. ടെന്‍ഡര്‍ ലഭിക്കുന്നവര്‍ പിന്‍മാറിയാല്‍ അവര്‍ കെട്ടിവച്ച തുക കണ്ടുകെട്ടാറുണ്ട്. എന്നാല്‍ ആദ്യ ടെന്‍ഡറില്‍ നിന്ന് പിന്‍മാറിയ കമ്പനിക്കെതിരെ നടപടി ഉണ്ടയായില്ല. കോണ്ടാസ് ഓട്ടമേഷന്‍ എന്ന സ്ഥാപനം ക്വോട്ട് ചെയ്ത കുറഞ്ഞ നിരക്ക് അവഗണിച്ചാണ് രണ്ടാം ടെന്‍ഡറില്‍ ടാറ്റാ സോളറിനെ തെരഞ്ഞെടുത് എന്നുള്‍പ്പെടെയായിരുന്നു ആക്ഷേപം. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ആരോപണവിധേയനായ മാനേജിങ് ഡയറക്ടര്‍ നരേന്ദ്രനാഥ് വേലൂരിയെ സര്‍ക്കാര്‍ തല്‍സ്ഥാനത്തു നിന്നു നീക്കം ചെയ്തിരുന്നു.

Vigilance investigation on alleging corruption worth crores in the implementation of the PM-KUSUM scheme by ANERT

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT