'ന്യൂനപക്ഷങ്ങളോട് ബിജെപിക്ക് വിദ്വേഷം', മുന്‍ ദേശീയ നിര്‍വാഹക സമിതി അംഗമായിരുന്ന കെ എ ബാഹുലേയന്‍ സിപിഎമ്മിലേയ്ക്ക്

ചതയ ദിനാഘോഷം നടത്താന്‍ ബിജെപി ഒബിസി മോര്‍ച്ചയെ ഏല്‍പിച്ച സങ്കുചിത ചിന്താഗതിയില്‍ പ്രതിഷേധിച്ച് താന്‍ ബിജെപി വിടുന്നുവെന്നായിരുന്നു ബാഹുലേയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
 K A Bahuleyan
K A Bahuleyan facebook
Updated on
1 min read

തിരുവനന്തപുരം: ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗമായിരുന്ന കെ എ ബാഹുലേയന്‍ സിപിഎമ്മിലേയ്ക്ക്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ എകെജി സെന്ററിലെത്തി ബാഹുലേയന്‍ കണ്ടു. ശ്രീനാരായണഗുരു ജയന്തി ആഘോഷം ഒബിസി മോര്‍ച്ചയെ മാത്രം ഏല്‍പിച്ചതില്‍ പ്രതിഷേധിച്ച് ബാഹുലേയന്‍ ബിജെപിക്കെതിരെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് പങ്കുവച്ച് രാജി പ്രഖ്യാപനം നടത്തിയിരുന്നു. ചതയ ദിനാഘോഷം നടത്താന്‍ ബിജെപി ഒബിസി മോര്‍ച്ചയെ ഏല്‍പിച്ച സങ്കുചിത ചിന്താഗതിയില്‍ പ്രതിഷേധിച്ച് താന്‍ ബിജെപി വിടുന്നുവെന്നായിരുന്നു ബാഹുലേയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

 K A Bahuleyan
മുഖ്യമന്ത്രിയെ തിരക്കി പോകാന്‍ പറ്റുമോയെന്ന് വയോധിക; എന്നാല്‍ പിന്നെ തന്റെ നെഞ്ചത്തോട്ട് കയറിക്കോയെന്ന് സുരേഷ് ഗോപി

നിരവധി കാരണങ്ങള്‍ കൊണ്ടാണ് താന്‍ സിപിഎമ്മിനൊപ്പം ചേരുന്നതെന്ന് കെ എന്‍ ബാഹുലേയന്‍ വ്യക്തമാക്കി. വെളിയില്‍ ഇറങ്ങി ബിജെപിക്കാരനാണെന്ന് പറയാന്‍ നാണക്കേടാണ്. ബിജെപി വര്‍ഗീയ വാദികളുടെ പ്രസ്ഥാനമാണെന്നും ബാഹുലേയന്‍ പറഞ്ഞു.

 K A Bahuleyan
രാമക്ഷേത്ര മാതൃക; ഭവാനി ദേവതയുടെ പ്രതിമ...; ജന്മദിനത്തില്‍ മോദിക്ക് കിട്ടിയത് 1300ലേറെ സമ്മാനങ്ങള്‍; ലേലത്തിന്

ക്രിസ്ത്യാനികളോടും മുസ്ലീങ്ങളോടും ബിജെപിക്ക് വിദ്വേഷമാണ്. ബിജെപിയില്‍ ഇനിയും പ്രവര്‍ത്തിക്കാന്‍ തന്റെ മനഃസാക്ഷി അനുവദിക്കുന്നില്ലെന്നും ബാഹുലേയന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ബാഹുലേയന്‍ ബിജെപിയില്‍ നിന്നും രാജിവെക്കുന്ന കാര്യം വ്യക്തമാക്കിയത്.

Summary

 BJP Leader K A Bahuleyan Joins CPM

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Nitin Nabin
cjp protest
BJP
Rajeev Chandrasekhar
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com