വിജയ് - രാധന്‍ പണ്ഡിറ്റ്  
Kerala

വിജയ് മുഖ്യമന്ത്രിയാകുമെന്ന് പ്രവചിച്ചു; ജ്യോത്സനെ സ്‌പെഷ്യല്‍ ഓഫീസറായി നിയമനം; ആരാണ് രാധന്‍ പണ്ഡിറ്റ്?

മുഖ്യമന്ത്രിയുടെ സ്‌പെഷന്‍ ഡ്യൂട്ടി ഓഫിസര്‍ ആയി രാധന്‍ പണ്ഡിറ്റിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി.

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ വിജയ് മുഖ്യമന്ത്രിയാകുമെന്ന് പ്രവചിച്ച ജ്യോതിഷി റിക്കി രാധന്‍ പണ്ഡിറ്റ് വെട്രിവേലിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി നിയമനം. മുഖ്യമന്ത്രിയുടെ സ്‌പെഷന്‍ ഡ്യൂട്ടി ഓഫിസര്‍ ആയി രാധന്‍ പണ്ഡിറ്റിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി.

വിജയിന്റെ ജ്യോതിഷി എന്ന നിലയില്‍ തമിഴകത്ത് നേരത്തേ സുപരിചിതനായ വ്യക്തിയാണ് രാധന്‍ പണ്ഡിറ്റ്. വിജയ് സത്യപ്രതിജ്ഞ ചെയ്യാനുള്ള 'മുഹൂര്‍ത്തം' കുറിച്ചതും രാധന്‍ പണ്ഡിറ്റായിരുന്നു. മേയ് 10ന് വൈകിട്ട് 3.45ന് പ്രഖ്യാപിച്ച സത്യപ്രതിജ്ഞ ഇയാളുടെ നിര്‍ദേശപ്രകാരമാണ് വിജയം രാവിലെ പത്ത് മണിയിലേക്ക് മാറ്റിയത്. വിജയ് തമിഴ്‌നാട്ടില്‍ അധികാരത്തിലെത്തുമെന്ന് 2024ല്‍ രാധന്‍ പണ്ഡിറ്റ് പ്രവചിച്ചിരുന്നു.

ഇന്ത്യയിലെ സെലിബ്രിറ്റി ജ്യോതിഷിമാരില്‍ പ്രമുഖനാണ് രാധന്‍ പണ്ഡിറ്റ്. പണ്ഡിറ്റ് വെട്രിവേല്‍ എന്ന് പൊതുവില്‍ അറിയപ്പെടുന്ന ഇദ്ദേഹം 2008ല്‍ ഡല്‍ഹിയിലേക്ക് മാറുകയും രാധന്‍ പണ്ഡിറ്റ് എന്ന് പേരുമാറ്റുകയും ചെയ്തു. വിജയിനെ കൂടാതെ ജയലളിത ഉള്‍പ്പെടെയുള്ള തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രമുഖര്‍ രാധന്‍ പണ്ഡിറ്റിന്റെ നിത്യസന്ദര്‍ശകരായിരുന്നു. ജയലളിതയുെ ഭരണകാലത്ത് പല പ്രധാന രാഷ്ട്രീയ തീരുമാനങ്ങളും ജ്യോതിഷിയുമായി കൂടിയാലോചിച്ച ശേഷമാണ് എടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ അവര്‍ ജയിലില്‍ പോകില്ലെന്ന അദ്ദേഹത്തിന്റെ പ്രവചനം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഇരുവരും തമ്മില്‍ പിണങ്ങിയിരുന്നു. വിജയ് ടിവികെ രൂപീകരിച്ചതുമുതല്‍ ആ പാര്‍ട്ടിയുടെ പിന്തുണച്ചിരുന്നു.

Vijay appoints his astrologer as OSD: Who is Radhan Pandit Vetrivel?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നു; നാളെ അടിയന്തര യോഗം വിളിച്ച് മുസ്ലീംലീഗ്; മന്ത്രിമാരെ നാളെ പ്രഖ്യാപിച്ചേക്കും

Kerala CM Selection Live: നാളെ അടിയന്തര യോഗം വിളിച്ച് മുസ്ലീംലീഗ്

ന്യൂട്ടൻ സിനിമയുടെ കാൻ മാർക്കറ്റ് തുടക്കം; സലിം അഹമ്മദിന്റെ ‘ലെഫ്റ്റോവർ’ പ്രഖ്യാപിച്ചു

വടക്കന്‍ കേരളത്തില്‍ അടുത്ത ഏഴുദിവസം വൈദ്യുതി മുടങ്ങിയേക്കും; കാരണമിത്?

'മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ത്തും' : തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റുമോ വിജയ് ? ആശങ്കയോടെ കേരളം

SCROLL FOR NEXT