ബാദുഷ 
Kerala

വിവാഹച്ചടങ്ങിനിടെ അക്രമം; വധുവിന്റെ പിതാവിനും എട്ടു വയസുകാരിക്കും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക് 

കല്യാണം നടന്ന ഹാളില്‍ ഒരു സ്ത്രീയെ ഒരു സംഘം ഉപദ്രവിച്ചത് ചോദ്യം ചെയ്തതാണ് അക്രമം ഉണ്ടാകാന്‍ കാരണം.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കാട്ടാക്കട ഇറയംകോട് വിവാഹച്ചടങ്ങിനിടെ അക്രമം. വധുവിന്റെ പിതാവിനും എട്ട് വയസുകാരിയ്ക്കും ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റവരെ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വധുവിന്റെ പിതാവ് ബാദുഷ, ബന്ധുക്കളായ ഹാജ, ഷംന, ഷഹീര്‍, ഷാജിദ(8) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കല്യാണം നടന്ന ഹാളില്‍ ഒരു സ്ത്രീയെ ഒരു സംഘം ഉപദ്രവിച്ചത് ചോദ്യം ചെയ്തതാണ് അക്രമം ഉണ്ടാകാന്‍ കാരണം. ക്രിമിനല്‍ പശ്ചാത്തലമുള്ള ആറ് പേരാണ് അക്രമം നടത്തിയതെന്നും മാരകായുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും വീട്ടുകാര്‍ പറഞ്ഞു. 

ആക്രമണം നടത്തിയ അര്‍ഷാദ്, ഹക്കീം, സൈഫുദീന്‍, ഷജീര്‍ എന്നിവര്‍ക്കെതിരെ വിളപ്പില്‍ശാല പൊലീസ് കേസ് എടുത്തു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'പ്രതിഷേധത്തിനു പിന്നിൽ വ്യക്തമായ അജണ്ട'; കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥി സമരത്തെ വിമർശിച്ച് ഗവർണർ

ഡല്‍ഹി സീമാപുരിയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

'30 കോടിയുടെ ഓണം ബമ്പർ വിജയി താനാണ്, പക്ഷേ ഒരു പ്രശ്നമുണ്ട്...'; അവകാശ വാദവുമായി തമിഴ്നാട് സ്വദേശി

കള്ളാടി മണ്ണിടിച്ചിൽ: മൂന്ന് മാസം കഴിഞ്ഞിട്ടും വാടകസഹായമില്ലാതെ ഒമ്പത് കുടുംബങ്ങൾ