റസീന (Woman arrested) 
Kerala

പണം കൊടുക്കാത്തതിന് പരാക്രമം; സഹോദരിയുടെ മകളെ തല്ലി, പൊലീസുകാരിയെ തള്ളിയിട്ടു; യുവതി അറസ്റ്റിൽ

നിരവധി കേസുകളിൽ പ്രതിയായ യുവതിയാണ് പിടിയിലായത്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: വീട്ടിലേക്ക് അതിക്രമിച്ചു കയറി അതിക്രമം നടത്തുകയും സഹോദരിയുടെ മകളെ അടിക്കുകയും ചെയ്ത സംഭവത്തിൽ വടക്കുമ്പാട് സ്വദേശി റസീന അറസ്റ്റിൽ. നിരവധി കേസുകളിൽ പ്രതിയായ റസീന, ഉമ്മയെയും സഹോദരിയെയും ആക്രമിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. വീട്ടിലെത്തുമ്പോൾ റസീന സഹോദരിയുടെ മകളെ അടിക്കുന്നതാണ് കണ്ടത്. ഇതു തടയുവാൻ ശ്രമിച്ച വനിതാ പൊലീസിനെ അവർ തള്ളി താഴെയിട്ടു.

വീട്ടിലേക്ക് അതിക്രമിച്ച് എത്തി റസീന ഉമ്മയോട് പണം ആവശ്യപ്പെട്ടു. പണം നൽകാത്തതിനെ തുടർന്നാണ് റസീന ഇത്തരത്തിൽ അക്രമം നടത്തിയത്. വീടിന്റെ ജനൽ ഗ്ലാസുകളും വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിന്റെ ക്ലാസും അടിച്ചു പൊളിച്ചു. അതിക്രമത്തിനിടെയാണ് സഹോദരിയുടെ മകളേയും തല്ലിയത്. റസീനയെ ധർമ്മടം പൊലീസാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവത്തേക്ക് റിമാൻ‌ഡ് ചെയ്തു.

Raseena broke into the house and demanded money from her mother. Raseena committed this violence after she did not give the money.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

ഭാരത് ടാക്‌സി നിരത്തിലേക്ക്, ജനുവരി ഒന്ന് മുതല്‍ സര്‍വീസ്

സ്കൂൾ പ്രവേശനത്തിന് പ്രായപരിധി തീരുമാനിക്കുന്ന തീയതിക്ക് മാറ്റം വരുത്തി യുഎഇ

നിയമസഭയില്‍ വോട്ട് ചേര്‍ക്കാന്‍ ഇനിയും അവസരം; എസ്‌ഐആര്‍ എന്യൂമറേഷന്‍ ഫോം നല്‍കാന്‍ നാളെ കൂടി നല്‍കാം

'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം; ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT