ചിത്രം: ഫയല്‍ 
Kerala

വിഷു-റംസാന്‍ ചന്തകള്‍ 12മുതല്‍

സംസ്ഥാനത്ത് വിഷു- റംസാന്‍ ചന്തകള്‍ ഈ മാസം 12ന് ആരംഭിക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വിഷു- റംസാന്‍ ചന്തകള്‍ ഈ മാസം 12ന് ആരംഭിക്കും. സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ നേതൃത്വത്തിലാണ് ചന്തകള്‍ ആരംഭിക്കുക. 10 ദിവസം നീണ്ടു നില്‍ക്കുന്ന വിഷു- റംസാന്‍ ചന്തകള്‍ ഏപ്രില്‍ 21 വരെ പ്രവര്‍ത്തിക്കും. ഇത്തവണ ചന്തകള്‍ ഉണ്ടാകില്ലെന്ന വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രി ജി.ആര്‍അനില്‍ വിഷു-റംസാന്‍ ചന്തകളെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്.

സംസ്ഥാനതല ഉദ്ഘാടനം 12ന് തമ്പാനൂരില്‍ നടക്കും. കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് സമീപത്തെ സപ്ലൈകോ വിപണന കേന്ദ്രത്തിന് മുന്നില്‍ പ്രത്യേക പന്തല്‍ കെട്ടിയാകും മേള നടത്തുക. എല്ലാ ജില്ല, താലൂക്ക് കേന്ദ്രങ്ങളിലും ചന്തകള്‍ ആരംഭിക്കും. സപ്ലൈകോ വിപണന കേന്ദ്രങ്ങള്‍ക്കു മുന്നില്‍ സ്ഥലം ഇല്ലെങ്കില്‍ ചന്തക്കായി മറ്റു സ്ഥലങ്ങള്‍ പരിഗണിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് അവശ്യസാധനങ്ങള്‍ ചന്തയിലൂടെ വിലക്കുറവില്‍ വാങ്ങാന്‍ സാധിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

SCROLL FOR NEXT