kiran kumar, vismaya ഫയല്‍ ചിത്രം
Kerala

വിസ്മയ കേസ് പ്രതി കിരണ്‍കുമാറിന് മര്‍ദനം, അടിച്ച് താഴെയിട്ട് മൊബൈല്‍ ഫോണ്‍ കവര്‍ന്നു; നാല് പേര്‍ക്കെതിരെ കേസ്

റോഡിലൂടെ നടന്നു പോവുകയായിരുന്ന നാല് യുവാക്കള്‍ വിസ്മയ കേസിന്റെ കാര്യം പറഞ്ഞ് പ്രകോപനമായി സംസാരിക്കുകയും വീടിന് മുന്നില്‍ വെച്ചിരുന്ന വീപ്പകളില്‍ അടിക്കുകയും വെല്ലുവിളിക്കുകയും ചെയ്തു

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: വിസ്മയ കേസ് പ്രതി കിരണ്‍ കുമാറിനെ (34) വീട് കയറി ആക്രമിച്ച സംഭവത്തില്‍ നാലു പേര്‍ക്കെതിരെ ശൂരനാട് പൊലീസ് കേസെടുത്തു. ശാസ്താം കോട്ട പോരുവഴി അമ്പലത്തുംഭാഗം ശാസ്താംനടയിലെ വീട്ടിലാണ് മര്‍നമുണ്ടായത്. രാത്രി എട്ട് മണിക്കാണ് സംഭവം.

കണ്ടാല്‍ അറിയുന്ന നാല് പേര്‍ക്കെതിരെയാണ് വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്ത് അന്വേഷണം നടക്കുകയാണ്. എന്നാല്‍ ഈ സംഭവത്തിന് വിസ്മയ കേസുമായി ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്. റോഡിലൂടെ നടന്നു പോവുകയായിരുന്ന നാല് യുവാക്കള്‍ വിസ്മയ കേസിന്റെ കാര്യം പറഞ്ഞ് പ്രകോപനമായി സംസാരിക്കുകയും വീടിന് മുന്നില്‍ വെച്ചിരുന്ന വീപ്പകളില്‍ അടിക്കുകയും വെല്ലുവിളിക്കുകയും ചെയ്തു. ആ സമയത്ത് പുറത്തേയ്ക്ക് എത്തിയ കിരണിനെ മര്‍ദിക്കുകയായിരുന്നു. അടിച്ച് താഴെയിട്ട ശേഷം മൊബൈല്‍ ഫോണ്‍ കവര്‍ന്നു. മുമ്പും യുവാക്കളുടെ സംഘങ്ങള്‍ ബൈക്കുകളില്‍ വീടിന് മുന്നിലെത്തി വെല്ലുവിളി നടത്തിയിരുന്നു.

നിലമേല്‍ കൈതോട് സ്വദേശിയും ബിഎഎംഎസ് വിദ്യാര്‍ഥിയുമായിരുന്ന വിസ്മയ(24) സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് 2021 ജൂണ്‍ 21 ന് ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ കേസിലാണ് ഭര്‍ത്താവായ മുന്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കിരണ്‍ കുമാറിനെ കോടതി 10 വര്‍ഷം തടവിന് ശിക്ഷിച്ചത്. സുപ്രീംകോടതിയില്‍ നിന്ന് ജാമ്യം കിട്ടിയ ശേഷം സ്വന്തം വീട്ടിലാണ് കിരണ്‍ ഇപ്പോഴുള്ളത്.

Vismaya case accused Kiran Kumar beaten, knocked down and mobile phone stolen; Case filed against four people

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമലയിലുള്ളത് പുതിയ പാളികളോ?; പരിശോധനാ ഫലം കോടതിയില്‍; തന്ത്രിക്ക് വാജിവാഹനം കൈമാറിയത് തെറ്റെന്ന് ദേവസ്വം രേഖ

കലോത്സവം മൂന്നാം ദിനത്തിലേക്ക്; കപ്പിനായി കണ്ണൂരും കോഴിക്കോടും ഇഞ്ചോടിഞ്ച്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?, സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK- 36 lottery result

ബംഗ്ലാദേശ് ടി20 ലോകകപ്പ് കളിക്കുമോ? അവസാന ശ്രമത്തിന് ഐസിസി

താക്കറെ കുടുംബത്തിന്റെ ആധിപത്യം തകര്‍ന്നു; മുംബൈ കോര്‍പറേഷനില്‍ ചരിത്രവിജയം നേടി ബിജെപി; മഹായുതി സഖ്യം കുതിക്കുന്നു

SCROLL FOR NEXT