സമരത്തിന്റെ നൂറാം ദിവസത്തില്‍ മത്സ്യത്തൊഴിലാളികള്‍ വിഴിഞ്ഞത്തു നടത്തിയ പ്രതിഷേധത്തിനിടെ വള്ളങ്ങള്‍ക്കു തീവച്ചപ്പോള്‍/പിടിഐ 
Kerala

കര്‍ശന നടപടിക്കു നിര്‍ബന്ധിക്കരുത്; തടസ്സങ്ങള്‍ നീക്കിയേ തീരൂ; വിഴിഞ്ഞം സമരക്കാരോട് ഹൈക്കോടതി

സമരം ക്രമസമാധാനത്തിനു ഭീഷണിയാകരുതെന്നു നിര്‍ദേശിച്ച കോടതി റോഡിലെ തടസ്സങ്ങള്‍ നീക്കാന്‍ സമരക്കാരോട് ആവശ്യപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കര്‍ശന നടപടിക്കു നിര്‍ബന്ധിക്കരുതെന്ന്, വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ സമരം നടത്തുന്ന മത്സ്യത്തൊഴിലാളികള്‍ക്കു ഹൈക്കോടതിയുടെ മുന്നറിയിപ്പ്. സമരം ക്രമസമാധാനത്തിനു ഭീഷണിയാകരുതെന്നു നിര്‍ദേശിച്ച കോടതി റോഡിലെ തടസ്സങ്ങള്‍ നീക്കാന്‍ സമരക്കാരോട് ആവശ്യപ്പെട്ടു. 

തുറമുഖ നിര്‍മാണത്തിനു സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയും നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി പരാമര്‍ശം. സമരം അക്രമാസക്തമാകുകയാണെന്ന് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും തടസപ്പെടുത്തുകയാണെന്നും ഹര്‍ജിക്കാര്‍ പറഞ്ഞു. ഹര്‍ജി വീണ്ടും തിങ്കളാഴ്ച പരിഗണിക്കും. 

തുറമുഖ നിര്‍മാണത്തിനു പൊലീസ് സംരക്ഷണം ലഭിക്കുന്നില്ലെന്നും ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ്‌
ലിമിറ്റഡും നിര്‍മാണ കരാര്‍ കമ്പനിയായ ഹോവെ എന്‍ജിനീയറിങ് പ്രോജക്ട്‌സുമാണ് കോടതിയെ സമീപിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

SCROLL FOR NEXT