മത്സ്യത്തൊഴിലാളികളുടെ റോഡ് ഉപരോധസമരത്തില്‍ നിന്ന്/ ടിവി ദൃശ്യം 
Kerala

വള്ളങ്ങളുമായി മത്സ്യത്തൊഴിലാളികള്‍ റോഡില്‍; വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെ ഉപരോധസമരം തുടങ്ങി

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെയുള്ള  സമരം ഇന്ന് 62ാം ദിനത്തിലേക്ക് കടക്കുമ്പോഴാണ് പ്രക്ഷോഭ പരിപാടികള്‍ ശക്തിപ്പെടുത്തുന്നത്

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെ സമരം കടുപ്പിച്ച് മത്സ്യത്തൊഴിലാളികള്‍. ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ റോഡ് ഉപരോധിക്കുകയാണ്. വള്ളങ്ങള്‍ അടക്കം ഉപയോഗിച്ചാണ് ഉപരോധസമരം. ആറ്റിങ്ങല്‍. ചാക്ക, തിരുവല്ലം, വിഴിഞ്ഞം, സ്‌റ്റേഷന്‍കടവ്, പൂവാര്‍, ഉച്ചക്കട തുടങ്ങിയ കേന്ദ്രങ്ങളിലാണ് സമരം. ആറ്റിങ്ങലില്‍ സ്ത്രീകള്‍ അടക്കം റോഡില്‍ കുത്തിയിരുന്ന് സമരം നടത്തുകയാണ്.

റോഡ് ഉപരോധസമരത്തെത്തുടര്‍ന്ന് ആറ്റിങ്ങല്‍, തിരുവല്ലം, വാഴമുട്ടം എന്നിവിടങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടു. സ്റ്റേഷന്‍ കടവും സമരക്കാര്‍ ഉപരോധിച്ചു. വിഎസ് എസ് സിയിലേക്കുള്ള ഗതാഗതവും തടസ്സപ്പെട്ടു. ചാക്ക ബൈപ്പാസിലും ഗതാഗതം തടസ്സപ്പെട്ടു. നഗരത്തില്‍ നിന്നും ബൈപ്പാസിലേക്കുള്ള ഗതാഗതം വഴിതിരിച്ചു വിടുകയാണ്. 

രാവിലെ 11 മണിയോടെ സമരക്കാര്‍ സെക്രട്ടേറിയറ്റിലേക്കും മാര്‍ച്ച് നടത്തും. സമരം ഇന്ന് 62ാം ദിനത്തിലേക്ക് കടക്കുമ്പോഴാണ് പ്രക്ഷോഭ പരിപാടികള്‍ ശക്തിപ്പെടുത്തുന്നത്. ലത്തീന്‍ അതിരൂപതക്ക് കീഴിലെ ആറ് ഫെറോനകളുടെ നേതൃത്വത്തിലാണ് സമരം ശക്തമാക്കിയിട്ടുള്ളത്. സമരം കണക്കിലെടുത്ത്  വിവിധ സ്ഥലങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. 

നീതി കിട്ടും വരെ സമരം തുടരുമെന്നും മത്സ്യത്തൊഴിലാളികള്‍ മുന്നോട്ട് വച്ച ഏഴ് ആവശ്യങ്ങളില്‍ ഒന്ന് പോലും സര്‍ക്കാര്‍ പാലിച്ചില്ലെന്നും സര്‍ക്കാരിന് തികഞ്ഞ ദാര്‍ഷ്ട്യ മനോഭാവമാണെന്നും ഇന്നലെ പള്ളികളില്‍ വായിച്ച സ!ര്‍ക്കുലറില്‍ പറയുന്നു. തുറമുഖ കവാടത്തിലെ സമരം തുടങ്ങിയതിനു ശേഷം ഇത് അഞ്ചാം തവണയാണ് തിരുവനന്തപുരം ലത്തീന്‍ അതിരൂപതക്ക് കീഴിലെ പള്ളികളില്‍ സര്‍ക്കുലര്‍ വായിക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT