അച്ഛനെയും അമ്മയെയും കുത്തിപ്പരിക്കേല്‍പ്പിച്ചു; മകന്‍ കസ്റ്റഡിയില്‍; വെടിയുതിര്‍ത്ത് പൊലീസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th October 2022 06:54 AM  |  

Last Updated: 17th October 2022 06:58 AM  |   A+A-   |  

police

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലത്ത് മകന്‍ അച്ഛനെയും അമ്മയെയും കുത്തിപ്പരിക്കേല്‍പ്പിച്ചു. എരഞ്ഞിപ്പാലം സ്വദേശി ഷാജി (50), ഭാര്യ ബിജി (48) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. 

മകന്‍ ഷൈനിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലഹരിക്ക് അടിമയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ഷാജിക്ക് കഴുത്തിനും നെഞ്ചിനുമാണ് കുത്തേറ്റത്. ഇയാളുടെ നില ഗുരുതരമാണ്. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. 

മല്‍പ്പിടുത്തത്തിനിടെ ഷൈനും പരിക്കേറ്റിട്ടുണ്ട്.  ഇയാളെയും മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വീടിനകത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഷൈനിനെ ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് പൊലീസിന് കീഴ്‌പ്പെടുത്താനായത്. രണ്ടു തവണ പൊലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു. ഇതോടെയാണ് ഷൈന്‍ പൊലീസിന് വഴങ്ങിയത്.
 

ഈ വാർത്ത കൂടി വായിക്കൂ

ചിക്കന്‍ കറി വൈകി; പത്തനംതിട്ടയില്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് മര്‍ദനം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ