Vizhinjam: Young Woman Found Dead at Husband's Residence; Investigation Underway screen grab
Kerala

ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി ജീവനൊടുക്കിയ നിലയില്‍; വീട് പൂട്ടിയിരിക്കുകയായിരുന്നുവെന്ന് ഭര്‍തൃപിതാവ്

കുട്ടികള്‍ ഇല്ലാത്തതിനാല്‍ ദുഃഖിതയായിരുന്നു യുവതിയെന്നാണ് വീട്ടുകാര്‍ പറയുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഭര്‍ത്താവിന്റെ വീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വിഘ്നേശ്വരി(27)യാണ് മരിച്ചത്. നാഗര്‍കോവില്‍ സ്വദേശിനിയാണ് വിഘ്നേശ്വരി. ഇരുവരുടേയും വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷമായി. കുട്ടികള്‍ ഇല്ലാത്തതിനാല്‍ ദുഃഖിതയായിരുന്നു യുവതിയെന്നാണ് വീട്ടുകാര്‍ പറയുന്നത്.

നാഗര്‍കോവില്‍ സ്വദേശികളായ നാഗരാജന്‍- കല ദമ്പതികളുടെ മകളാണ് വിഘ്‌നേശ്വരി. സന്ധ്യയ്ക്ക് എത്തുമ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നുവെന്ന് ഭര്‍തൃപിതാവ് ചന്ദ്രന്‍ പറഞ്ഞു. ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് അയല്‍വാസിയുടെ സഹായത്തോടെ വീടിന്റെ ജനല്‍ ഗ്ലാസ് തകര്‍ത്തു നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു.

രണ്ട് ദിവസം മുമ്പായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാര്‍ഷികമെന്നും മറ്റ് പ്രശ്നങ്ങള്‍ ഒന്നുമില്ലായിരുന്നെന്നും ചന്ദ്രന്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍, വിഘേനേശ്വരി ഭര്‍തൃവീട്ടില്‍ അധിക്ഷേപം നേരിട്ടിരുന്നെന്നും ആത്മഹത്യയുടെ കാരണമറിയില്ലന്നും യുവതിയുടെ സഹോദരന്‍ പറഞ്ഞു. വിഘ്‌നേശ്വരിയുടെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Vizhinjam: Young Woman Found Dead at Husband's Residence; Investigation Underway

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഡബിള്‍' അടിച്ച് എംബാപ്പെ; സ്വീഡിഷ് കോട്ട തകര്‍ത്ത് ഫ്രാന്‍സിന്റെ പടയോട്ടം, പ്രീ ക്വാര്‍ട്ടറില്‍

ആ റെക്കോര്‍ഡും തകർക്കും?; ഗോള്‍വേട്ട തുടര്‍ന്ന് എംബാപ്പെ, ആറടിച്ച് മെസിക്കൊപ്പം

'ഈസി' ആണെങ്കിലും ആരോഗ്യത്തിൽ വിട്ടുവീഴ്ചയില്ല; എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഹെല്‍ത്തി ബ്രേക്ക്ഫാസ്റ്റുകൾ

ബസ് ട്രെയിലറുമായി കൂട്ടിയിടിച്ചു, തീപിടിച്ച് 7 മരണം, 22 പേര്‍ക്ക് പരിക്ക്

ഡബിളടിച്ച് എംബാപ്പെ, ഫ്രാന്‍സിന്റെ പടയോട്ടം, മഴ തുടരും, വാണിജ്യ സിലിണ്ടറിന് വില കുറച്ചു; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍