Chinnu pappu, Sandesh 
Kerala

വ്‌ലോഗര്‍ ചിന്നു പാപ്പുവിന്റെ ആണ്‍സുഹൃത്തും മരിച്ച നിലയില്‍

ചിന്നു പാപ്പുവിന്റെ മരണത്തെത്തുടര്‍ന്ന് സന്ദേശ് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: ജീവനൊടുക്കിയ വ്‌ലോഗര്‍ ചിന്നു പാപ്പുവിന്റെ ( രേഷ്മ) ആണ്‍സുഹൃത്ത് മരിച്ച നിലയില്‍. കാസര്‍കോട് മന്നിപ്പാടി സ്വദേശി സന്ദേശ് (29) ആണ് മരിച്ചത്. യുവതിയും സന്ദേശും ഒരുമിച്ചാണ് താമസിച്ചിരുന്നത്.

ചിന്നു പാപ്പുവിന്റെ മരണത്തെത്തുടര്‍ന്ന് സന്ദേശ് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നാണ് വിവരം. ഇന്ന് ഉച്ചയ്ക്ക് വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ചിന്നു പാപ്പു എന്നു വിളിക്കുന്ന വ്‌ലോഗര്‍ രേഷ്മ കഴിഞ്ഞ തിങ്കളാഴ്ചയാണ് താമസസ്ഥലത്ത് തൂങ്ങിമരിച്ചത്. രേഷ്മയുടെ മരണത്തെത്തുടര്‍ന്ന് പൊലീസ് സന്ദേശിനെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഉളിയത്തടുക്കയിലെ വാടകവീട്ടിലാണ് രേഷ്മയും സന്ദേശും താമസിച്ചിരുന്നത്.

The boyfriend of vlogger Chinnu Pappu, who committed suicide, has been found dead. The deceased has been identified as Sandesh (29), a native of Mannippadi, Kasaragod.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാബോ വെര്‍ദെ വിറപ്പിച്ചു, അസാമാന്യ പോരാട്ടവീര്യം; അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍

'ഓഹരി കൈമാറിയാലും വിഴിഞ്ഞത്ത് എംഎസ് സിക്ക് കുത്തകാവകാശം ഉണ്ടാകില്ല; സര്‍ക്കാരിന്റെ അനുമതിയോടെ മാത്രമേ അന്തിമ കരാര്‍ ഒപ്പിടൂ'

Today's Rashi Phalam July 04| പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാൻ അവസരം; വരുമാന വർധനയ്ക്ക് സാധ്യത

പിണറായി വിജയന്റെ വീടിന് മുന്നില്‍ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

64 വര്‍ഷം മുന്‍പത്തെ ചരിത്രത്തിനൊപ്പം; ഒരുപിടി റെക്കോര്‍ഡുകളുമായി മെസി