ഫ്രാൻസിസ് നെവിൻ 
Kerala

കഞ്ചാവിന്റെ ​ഗുണങ്ങൾ വിശദീകരിച്ച് വ്ലോ​ഗർ ഫ്രാൻസിസ് നെവിൻ; എക്സൈസ് ഓഫീസിലും പ്രകടനം; പെൺകുട്ടിയെ കണ്ടെത്താൻ അന്വേഷണം

വീഡിയോയിൽ വ്ലോ​ഗറുമായി സംസാരിച്ച പെൺകുട്ടിയെ കണ്ടെത്താൻ എക്സൈസ് അന്വേഷണം ആരംഭിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കഞ്ചാവ് ഉപയോഗിക്കാൻ സമൂഹമാധ്യമത്തിലൂടെ ക്ഷണിച്ചതിന് പിടിയിലായ വ്ലോ​ഗർ ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ (34) എക്സൈസ് ഓഫീസിലും പ്രകടനം തുടർന്നു. കഞ്ചാവിന്റെ ​ഗുണ​ഗണങ്ങൾ വിശദീകരിച്ചു കൊണ്ടായിരുന്നു കഞ്ചാവ് ലഹരിയിൽ ഫ്രാൻസിസ് നെവിന്റെ പ്രകടനം. 

പ്ലസ് ടു വിദ്യാർത്ഥിനിയെ കഞ്ചാവ് ഉപയോഗിക്കാൻ സമൂഹമാധ്യമത്തിലൂടെ ക്ഷണിച്ചതിന് ഇന്നലെയാണ് എക്സൈസ് സംഘം  ഫ്രാൻസിസ് നെവിനെ കസ്റ്റഡിയിലെടുത്തത്. ദേഹപരിശോധനയിൽ ഉൾവസ്ത്രത്തിൽ നിന്നും 2 ഗ്രാം കഞ്ചാവും കണ്ടെടുത്തു. തുടർന്ന് ഇയാളെ മട്ടാഞ്ചേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അറസ്റ്റു ചെയ്തു.

കഞ്ചാവ് കിട്ടുന്നില്ല എന്നു പരാതിപ്പെട്ട പ്ലസ് ടു വിദ്യാർഥിനിയോട് അതിനായി കോതമംഗലത്തേക്കു പോകാൻ ഉപദേശിക്കുന്ന ഈ വ്ലോഗറുടെ വിഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഇയാൾ പെൺകുട്ടിയുമായി നടത്തിയ ചർച്ച ഇൻസ്റ്റ​ഗ്രാം, യൂട്യൂബ്, വാട്സ് ആപ് എന്നിവയിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. വീഡിയോയിൽ വ്ലോ​ഗറുമായി സംസാരിച്ച പെൺകുട്ടിയെ കണ്ടെത്താൻ എക്സൈസ് അന്വേഷണം ആരംഭിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി

'വിവാഹമോചനം പുതിയ കാലത്തെ ഒരു പ്രശ്നമല്ല, സ്ത്രീകൾക്കിന്ന് കൂടുതൽ വഴികളുള്ളതുകൊണ്ട് അവർ അത് തുറന്നു പറയുന്നു'; ജയസുധ

ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ അപകടം: പൈലറ്റ് ഉള്‍പ്പെടെ മുഴുവന്‍ യാത്രക്കാരും മരിച്ചു, മരിച്ചരില്‍ പൊലീസ് ഉദ്യോഗസ്ഥനും

2 നോട്ടൗട്ട് ഫിഫ്റ്റികൾ; കരുത്തരായ വിദർഭയെ സമനിലയിൽ തളച്ച് കേരളം

ഗുജറാത്തിനെതിരായ രഞ്ജി; കേരള ടീമിനെ പ്രഖ്യാപിച്ചു, കെഎം ആസിഫ് തിരിച്ചെത്തി