വിഎന്‍ വാസവന്‍ SM ONLINE
Kerala

'31 ദിവസങ്ങള്‍ക്ക് ശേഷം ഇങ്ങനെ ഒരുവാര്‍ത്തയുടെ യുക്തി മനസിലാകുന്നില്ല'; ആചാര ലംഘനം നടത്തിയിട്ടില്ല; ആസൂത്രിത വിവാദമെന്ന് വിഎന്‍ വാസവന്‍

മാസങ്ങള്‍ക്ക് ശേഷം ഇങ്ങനെ ഒരു കത്തുകൊടുത്ത് മര്യാദരഹിതമായ വാര്‍ത്തയുണ്ടാക്കി എന്നുള്ളതാണ് വസ്തുത. ഒരുതരത്തിലും ആചാരലംഘനം നടത്തിയിട്ടില്ല.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ആറന്മുള ക്ഷേത്രത്തിലെ ആചാരലംഘന വിവാദത്തില്‍ വിശദീകരണവുമായി മന്ത്രി വിഎന്‍ വാസവന്‍. വാസ്തവ വിരുദ്ധമായ കാര്യങ്ങളാണെന്നും ഒരു ആചാര ലംഘനവും നടത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. 31 ദിവസത്തിന് ശേഷമാണ് വാര്‍ത്ത പുറത്ത് വന്നത്. ചടങ്ങുകള്‍ പൂര്‍ത്തിയാക്കണമെങ്കില്‍ സദ്യ കഴിക്കണം എന്നു പറഞ്ഞു. പള്ളിയോട സംഘമാണ് കൊണ്ടുപോയത്. മന്ത്രി പി പ്രസാദും ഒപ്പം ഉണ്ടായിരുന്നു. സന്തോഷത്തോടെയാണ് പിരിഞ്ഞതെന്നും മന്ത്രി പറഞ്ഞു.

അവാസ്തവവും അടിസ്ഥാനരഹിതവുമായിട്ടുള്ള കാര്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്ന് വിഎന്‍ വാസവന്‍ പറഞ്ഞു. സെപ്റ്റംബര്‍ മാസം പതിനാലാം തീയതിയാണ് സംഭവം നടന്നത്. ഇന്നിപ്പോ ഒക്ടോബര്‍ പതിനഞ്ചായി. 31 ദിവസങ്ങള്‍ക്ക് ശേഷം ഇങ്ങനെയൊരു വാര്‍ത്തവന്നതിന്റെ യുക്തി മനസിലാകുന്നില്ല. വള്ളസദ്യയുമായി ബന്ധപ്പെട്ട് അതില്‍ പങ്കെടുക്കണമെന്ന് പള്ളിയോടത്തിന്റെ പ്രസിഡന്റ് ആവശ്യപ്പെട്ട് ക്ഷണിച്ചതിന്റെ അടിസ്ഥാനത്തലാണ് അവിടെ പോയത്. തങ്ങളെ വഞ്ചിപ്പാട്ട് പാടി സ്വീകരിച്ചശേഷം ഓഫീസിലിരുത്തി. പതിനൊന്ന് മണി കഴിഞ്ഞപ്പോള്‍ എല്ലാവരും കൂടി പാട്ടുംപാടി കൊടിമരച്ചോട്ടിലെത്തി. തന്റെ കൂടെ രണ്ട് എക്‌സ് എംഎല്‍എമാരും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പടെ ഉണ്ടായിരുന്നു. നിവേദ്യത്തില്‍ ആദ്യം ചോറ് വിളമ്പാന്‍ ആവശ്യപ്പെട്ടപ്പോള്‍ ചോറ് വിളമ്പി. കൂടെയുണ്ടായിരുന്നവരെല്ലാം ഓരോ സാധനങ്ങള്‍ വിളമ്പി. 11.20 ഓടെ ചടങ്ങ് പൂര്‍ത്തിയായതായി പള്ളിയോടം പ്രസിഡന്റ് പറഞ്ഞു.

ചടങ്ങ് പൂര്‍ത്തിയാകണമെങ്കില്‍ ഊട്ടുപുരയില്‍ കയറി ഭക്ഷണം കൂടി കഴിക്കണമെന്ന് പറഞ്ഞു. 300 പേര്‍ക്ക് ഒരുമിച്ച് ഇരുന്ന് ഉണ്ണാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നു. അപ്പോഴെക്കും മന്ത്രി പി പ്രസാദും എത്തി. പള്ളിയോടം കമ്മറ്റി പ്രസിഡന്റ് ആണ് ആദ്യം വിളമ്പി തന്നത്. ആ സമയത്ത് ആരും ഒരു പരാതി പറഞ്ഞില്ല. മാസങ്ങള്‍ക്ക് ശേഷം ഇങ്ങനെ ഒരു കത്തുകൊടുത്ത് മര്യാദരഹിതമായ വാര്‍ത്തയുണ്ടാക്കി എന്നുള്ളതാണ് വസ്തുത. ഒരുതരത്തിലും ആചാരലംഘനം നടത്തിയിട്ടില്ല. പള്ളിയോടം പറഞ്ഞിട്ടാണ് എല്ലാം ചെയ്തത്. ഇത് ആസൂത്രിമായി ഉണ്ടാക്കിയതാണ്' - വിഎന്‍ വാസവന്‍ പറഞ്ഞു.

vn vasavan explanation in ritual violation at aranmula vallasadya

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരും ഗവര്‍ണറും ധാരണയായി; സിസ തോമസിന് നിയമനം; സജി ഗോപിനാഥ് ഡിജിറ്റല്‍ സര്‍വകലാശാല വിസി

ബന്ധങ്ങള്‍ അധിക വരുമാനം നേടാനുള്ള അവസരം നല്‍കിയേക്കാം; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

വയോധികയെ വീടിനുള്ളില്‍ കെട്ടിയിട്ട് ഒന്നരപ്പവനും പണവും കവര്‍ന്നു; പ്രതികള്‍ക്കായി അന്വേഷണം

ബോണ്ടി ബീച്ചില്‍ വെടിവെപ്പ് നടത്തിയ സാജിദ് അക്രം ഹൈദരാബാദ് സ്വദേശി; ഓസ്ട്രേലിയയില്‍ എത്തിയത് വിദ്യാര്‍ഥി വിസയില്‍

ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ച് ലാഭ വാഗ്ദാനം; 76.35 ലക്ഷം തട്ടി, പ്രതി പിടിയില്‍

SCROLL FOR NEXT