രാഹുൽ മാങ്കൂട്ടത്തിൽ, ഷാഫി പറമ്പിൽ  ഫെയ്സ്ബുക്ക്
Kerala

'പാലക്കാട് രാഹുല്‍ തന്നെ'; അഭിനന്ദനവുമായി വി ടി ബല്‍റാം

'അഭിമാനകരമായ വിജയമൊരുക്കിയ എല്ലാ യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും പാലക്കാട്ടെ വോട്ടര്‍മാര്‍ക്കും നന്ദി'

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: വോട്ടെണ്ണല്‍ പൂര്‍ത്തിയാകും മുമ്പേ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെ അഭിനന്ദിച്ച് കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം. പാലക്കാട് രാഹുല്‍ തന്നെ. അഭിമാനകരമായ ഈ വിജയമൊരുക്കിയ എല്ലാ യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും പാലക്കാട്ടെ വോട്ടര്‍മാര്‍ക്കും നന്ദിയെന്നും ബല്‍റാം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

പാലക്കാട് വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ ആദ്യറൗണ്ടില്‍ യുഡിഎഫ്-എല്‍ഡിഎഫ് കേന്ദ്രങ്ങളെ ഞെട്ടിച്ച് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ മികച്ച ലീഡുമായി മുന്നേറി. രണ്ടു റൗണ്ട് പിന്നിട്ടശേഷമാണ് രാഹുലിന് ഒപ്പമെത്താന്‍ സാധിച്ചത്. പിന്നീടും അങ്ങോട്ടും ഇങ്ങോട്ടും ലീഡ് നില മാറിമറിഞ്ഞു. ഏഴു റൗണ്ട് പൂര്‍ത്തിയായതോടെയാണ് രാഹുല്‍ വ്യക്തമായ മേല്‍ക്കൈ നേടിയത്.

ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

പാലക്കാട്‌ രാഹുൽ തന്നെ.

ഷാഫി പറമ്പിലിന്റെ പിൻഗാമിയായി പാലക്കാട്ടെ പുതിയ എം.എൽ.എ.യാവുന്ന രാഹുൽ മാങ്കൂട്ടത്തിലിന്‌ ഹാർദ്ദമായ അഭിനന്ദനങ്ങൾ. അഭിമാനകരമായ ഈ വിജയമൊരുക്കിയ എല്ലാ യുഡിഎഫ്‌ പ്രവർത്തകർക്കും പാലക്കാട്ടെ വോട്ടർമാർക്കും നന്ദി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി

കെഎസ്‌യു സ്ഥാപകനേതാവും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ അഡ്വ. കെ ഡി ദേവസ്യ അന്തരിച്ചു

പ്രീമിയം സൂപ്പര്‍ ഫാസ്റ്റും ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പര്‍ ഫാസ്റ്റും നിര്‍ത്തലാക്കി കെഎസ്ആര്‍ടിസി

പുസ്തകങ്ങള്‍ വായനയ്ക്കപ്പുറം ജീവിതം മാറ്റിയെടുക്കാനുള്ള വലിയ ഉപാധി: ലോക്‌സഭ സ്പീക്കര്‍

കൊല്ലം-കോട്ടയം മെമു സര്‍വീസ് എറണാകുളം വരെ നീട്ടി; സമയം അറിയാം