പാലക്കാട്: പാലക്കാട് അസംബ്ലി മണ്ഡലത്തില്‍ വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ ആദ്യ മണിക്കൂറില്‍ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളെ ഞെട്ടിച്ച് ബിജെപി വന്‍ കുതിപ്പാണ് നടത്തിയത്. ആദ്യ റൗണ്ട് പൂര്‍ത്തിയാപ്പോള്‍ 1200 ലേറെ വോട്ടുകളുടെ ലീഡ് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ നേടി. യുഡിഎഫിന്റെ രാഹുല്‍ മാങ്കൂട്ടത്തിലിന് തുടക്കത്തില്‍ ഒപ്പമെത്താന്‍ കഴിഞ്ഞിരുന്നില്ല.
എന്നാല്‍ രണ്ടാം റൗണ്ടിലേക്ക് എത്തിയതോടെ ബിജെപിയുടെ കൃഷ്ണകുമാറിന്റെ ലീഡ് കുറഞ്ഞു. നഗരമേഖലകളില്‍ പ്രതീക്ഷിച്ച അത്ര വോട്ടു നേടാനാകാതെ പോയതാണ് ബിജെപിക്ക് രണ്ടാം റൗണ്ടില്‍ തിരിച്ചടിയായത്. രാഹുൽ മാങ്കൂട്ടത്തിലിന് കഴിഞ്ഞ തവണ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ലഭിച്ചതിനേക്കാൾ 430 വോട്ട് കൂടി. സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥി പി സരിന് 111 വോട്ടും വർധിച്ചു.
രണ്ടാം റൗണ്ട് പൂര്‍ത്തിയായതോടെ ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിനെ മറികടന്ന് കോണ്‍ഗ്രസിന്റെ രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്നിലെത്തി. ഇടതുമുന്നണിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഡോ. പി സരിനാണ് മൂന്നാം സ്ഥാനത്ത്. വടകരയില്‍ നിന്നും ലോക്‌സഭയിലേക്ക് വിജയിച്ചതിനെത്തുടര്‍ന്ന് കോണ്‍ഗ്രസിലെ ഷാഫി പറമ്പില്‍ രാജിവെച്ചതോടെയാണ് പാലക്കാട് അസംബ്ലി മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക