വി ടി ബെല്‍റാം  ഫോട്ടോ: ഫെയ്‌സ്ബുക്ക്
Kerala

ടൊവിനോ നിങ്ങള്‍ ഉയരത്തിലാണ്, ഞാന്‍ തിരുത്തുന്നു; കലാമണ്ഡലം ഗോപിയുടെ പോസ്റ്റിന് പിന്നാലെ വി ടി ബല്‍റാമിന്റെ കുറിപ്പ്

'ഇന്ന് ഞാന്‍ തിരുത്തുന്നു, ആ ചേര്‍ത്തുവയ്ക്കല്‍ പിന്‍വലിക്കുന്നു. ടൊവീനോ നിങ്ങള്‍ എത്രയോ ഉയരത്തിലാണ്'

Author : സമകാലിക മലയാളം ഡെസ്ക്

സുരേഷ് ഗോപിയെ വീട്ടിലേക്ക് ക്ഷണിക്കുന്നുവെന്ന കലാമണ്ഡലം ഗോപിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെത്തുടര്‍ന്ന് നിരവധിപ്പേരാണ് അദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിരിക്കുന്നത്. കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം കലാമണ്ഡലം ഗോപിയുടെ പോസ്റ്റിനെതിരെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് ഫെയ്‌സ്ബുക്ക് കുറിപ്പുമായി എത്തിയിരിക്കുകയാണ്.

കലാമണ്ഡലം ഗോപിയാശാന്റേതെന്ന മട്ടില്‍ അന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രതികരണവും ടൊവിനോ തോമസിന്റെ നേരിട്ടുള്ള പ്രതികരണവും അന്ന് ഞാന്‍ ഒരുമിച്ച് പോസ്റ്റ് ചെയ്തപ്പോള്‍ അതിന്റെ പേരില്‍ എന്നെ പരിഹസിക്കുകയും ആ താരതമ്യത്തിലെ 'അരാഷ്ട്രീയത'യേക്കുറിച്ച് ക്ലാസെടുക്കുകയും ചെയ്ത നിരവധി പേര്‍ ഇവിടെ ഉണ്ടായിരുന്നു.

ഇന്ന് ഞാന്‍ തിരുത്തുന്നു, ആ ചേര്‍ത്തുവയ്ക്കല്‍ പിന്‍വലിക്കുന്നു. ടൊവീനോ നിങ്ങള്‍ എത്രയോ ഉയരത്തിലാണ്, നിങ്ങളുടേത് കൃത്യമായ നിലപാടാണെന്നാണ് ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപിയെ അനുഗ്രഹിക്കണം എന്ന രീതിയില്‍ പലരും തന്റെ അച്ഛനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായി കലാമണ്ഡലം ഗോപിയുടെ മകന്‍ ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടത്. വിഷയം ചര്‍ച്ചയായതോടെ മകന്‍ പോസ്റ്റ് പിന്‍വലിച്ചിരുന്നു. അതിന് ശേഷം ഇന്ന് രാവിലെയാണ് കലാമണ്ഡലം ഗോപി സുരേഷ് ഗോപിയെ തന്റെ വീട്ടിലേയ്ക്ക് ക്ഷണിച്ചുകൊണ്ട് കലാമണ്ഡലം ഗോപി വീണ്ടും ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ഇതെത്തുടര്‍ന്നാണ് വി ടി ബല്‍റാമിന്റെ പുതിയ പോസ്റ്റ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി